അടിവസ്ത്രത്തെക്കുറിച്ച്‌ കമന്റ് ഇട്ട വ്യക്തിക്ക് കൊടുത്ത പണി’ : തുറന്ന് പറഞ്ഞ് അമൃത സുരേഷ്

സോഷ്യൽ മീഡിയ വഴി സെലിബ്രറ്റികളെ ആക്രമിക്കുന്നത് കൂടുതലാണ് ഇപ്പോൾ. ചില നടി നടന്മാർ അതിനെ ശക്തമായി പ്രതികരിക്കുമെങ്കിലും മറ്റു പലരും ഇതിനെ കണ്ടില്ല നടിക്കാറുണ്ട്. അവരുടെ ഫോട്ടോസിൻ താഴെ മോശപ്പെട്ട കമന്റുകൾ ഇടുക.

ലൈവിൽ വരുന്ന സെലിബ്രറ്റികളെ പ്രോകോപ്പിക്കുന്ന തരത്തിലുള്ള കമെന്റുകൾ ഇങ്ങനെ തുടങ്ങും.വെര്‍ബല്‍ ആക്രമണം വലിയ രീതിയില്‍ നടക്കുന്നുണ്ട്. സോഷ്യല്‍മീഡിയ വഴിപലപ്പോഴും മോശം അനുഭവങ്ങളാണ് ഗായിക അമൃതയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അടിവസ്ത്രമെവിടെ എന്ന കമന്റ് ഇട്ട വ്യക്തിയ്ക്ക് അമൃത നല്‍കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമൃത തുറന്നു പറയുന്നു.

നടിയുടെ വാക്കുകൾ …

‘ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. ആരെങ്കിലും നോക്കി കണ്ണുരുട്ടിയാല്‍ പേടിക്കുന്നയാളായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ മോശമായതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കാന്‍ പഠിച്ചു. ഈയടുത്ത് ഞാന്‍ ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഒരാള്‍ അടിവസ്ത്രത്തെക്കുറിച്ച്‌ കമന്റ് ഇട്ടു.

അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഞാന്‍ പോസ്റ്റ് ചെയ്തു. എന്നോടെന്നല്ല ആരോടും മോശമായി സംസാരിക്കാന്‍ ഒരാള്‍ക്കും അവകാശം ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം മനോവൈകല്യമുള്ളവരെ കണ്ടില്ലെന്ന് നടിക്കാറില്ല’- അമൃത പറഞ്ഞു.

പലരും എന്നോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിക്കാറുണ്ട് അതെല്ലാം അതിന്‍േതായ സമയത്ത് നടക്കുന്നതാണ് നല്ലതെന്നും അമൃത പറയുന്നു. കൂടാതെ തമാശയ്ക്കു വേണ്ടിയോ അല്ലാതെയോ നമ്മളെ സങ്കടപ്പെടുത്തണമെന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകള്‍ സമൂഹമാധ്യമങ്ങളിലുണ്ട്.

ചിലര്‍ വിഷമിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഓരോന്ന് പറയുന്നത്. ആദ്യമൊക്കെ അതു കേട്ട് സങ്കടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അത്തരം കാര്യങ്ങള്‍ ഒരു ശീലമായിത്തീര്‍ന്നുവെന്നും നീ ഇത്രയ്ക്ക് സുഖിക്കണ്ടടീ എന്ന ഭാവമാണ് പലര്‍ക്കുമെന്നും അമൃത പറയുന്നു. 

Noora T Noora T :