അമ്മ ഷോ വിജയം, പക്ഷേ അമ്മയുടെ ജനറല്‍ ബോഡി യോഗം മീഡിയയെ പിന്തള്ളുന്നു?!!

എല്ലാവർഷവും അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിനു ശേഷം പത്രപ്രവർത്തകരുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കാറുള്ളതാണ് എന്നാൽ കഴിഞ്ഞ വർഷം ആദ്യമായി താരസംഘടനയായ അമ്മയ്ക്ക് പത്രപ്രവർത്തകരുമായി ഉടക്കേണ്ടി വന്നു, പ്രമുഖ നടി കേസുമായി ബന്ധപ്പെട്ട വിഷയം മൂലം.

അതു കൊണ്ട് തന്നെ ഇത്തവണത്തെ മീറ്റിങ്ങിനു ശേഷം പത്രപ്രവർത്തകരുമായുള്ള കലുഷിതമാകും. ഇത്തവണ മീറ്റ് ദി പ്രസ് പ്രേഗ്രാം വേണ്ടെന്ന തീരുമാനത്തിൽ അമ്മ എത്തിയതായിട്ടാണ് അറിയുന്നത്. ജനറൽ ബോഡി മീറ്റിങ്ങിന് ശേഷം പത്രക്കുറിപ്പിറക്കി എല്ലാ മീഡിയയ്ക്കും നൽകുവാനാണത്രെ ആലോചിക്കുന്നത്.

കഴിഞ്ഞ വർഷം മീറ്റ് ദി പ്രസ് പത്രക്കാരും താരസംഘടനയും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നുള്ള അവസ്ഥയിലേക്ക് മാറിയിരുന്നു. ഇത്തവണ സംഘ്പരിവാർ ഫഹദ് ഫാസിലിനെതിരെ നടത്തിയവർഗ്ഗീയ പ്രസ്താവനയ്ക്കെതിരെയും.

ദേശീയ അവാർഡ്‌ വിവാദത്തിലും നിലപാട് വ്യക്തമാക്കിയിട്ടില്ല അതുകൊണ്ട് തന്നെ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ വീണ്ടും പൊട്ടിത്തെറികൾ ഉണ്ടാകും.

കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് പത്രങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ വേണ്ടിക്കൂടിയാണ് ഇത്തവണ പത്രങ്ങളെക്കാണുന്നത് ഒഴിവാക്കിയത് എന്ന് സാരം. 

Noora T Noora T :