വിധവയായിട്ടും നടി രേഖ ഇപ്പോളും സീമന്ത രേഖയിൽ സിന്ദൂരമണിയുന്നു .കാരണം അമിതാഭ് ബച്ചൻ ???

വിധവയായിട്ടും നടി രേഖ ഇപ്പോളും സീമന്ത രേഖയിൽ സിന്ദൂരമണിയുന്നു .കാരണം അമിതാഭ് ബച്ചൻ ???

ബോളിവുഡിലെ വിവാദ നായികയാണ് രേഖ . അമിതാഭ് ബച്ചനുമായുള്ള പ്രണയം മുതൽക്കേ തന്നെ രേഖ ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. പന്ത്രണ്ട് വയസിൽ സിനിമയിലെത്തിയ രേഖാക്കിപ്പോൾ 54 വയസുണ്ട്.

ജെമിനി ഗണേശന്റേയും തെലുങ്ക് നടി പുഷ്പവല്ലിയുടേയും മകളായി ജനിച്ച ഭാനുരേഖ ഗണേശൻ രേഖ എന്ന ചുരുക്കപേരിൽ ആണ് ബോളീവുഡിൽ പ്രശസ്തയായത്. ബാല്യകാലത്ത് മകളായി കാണാൻ പിതാവ് മടിച്ചിരുന്നു എന്നത് ആയിരുന്നു ആദ്യത്തെ വിവാദം എങ്കിൽ വളർന്നപ്പോൾ അത് പ്രണയ ഗോസിപ്പുകൾ ആയി മാറി.

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പരസ്യമായ രഹസ്യമായിരുന്നു അമിതാഭ് ബച്ചനും നടി രേഖയും തമ്മിലുള്ള പ്രണയബന്ധം. പൊതുവേദികളിലും പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ചായിരുന്നു പങ്കെടുത്തിരുന്നത് പോലും . ‘ഡൺ അഞ്ജാനെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അമിതാഭും രേഖയും പ്രണയത്തിലായത് എന്നാണ് ബോളീവുഡിലെ സംസാരം.

ആ കാലത്തെ ബോളിവുഡിലെ ഈ ഹിറ്റ് ജോഡികളുടെ പ്രണയം ഇവരുടെ വിവാഹത്തിലൂടെ ഒരുമിക്കുന്നത് വരെ എത്തും എന്നു പ്രതീക്ഷിച്ചിരുന്നവരാണ് എല്ലാവരും. പ്രേക്ഷക പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് ജയാ ബാദുരിയുമായുള്ള അമിതാഭ് ബച്ചൻറെ കല്യാണം.

ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വീണ്ടും രേഖ ഒരു വിവാദമാവുകയാണ്. പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന നടി രേഖ വിവധയായതിനു ശേഷവും സിന്ദൂരം തൊടുന്നത് എന്തുകൊണ്ടാണെന്നാണ് എല്ലാവരും ചർച്ച ചെയ്യുന്ന രേഖയെ ചൊല്ലിയുള്ള വിവാദം.

ഒരിക്കൽ അമിതാഭ് ബച്ചനൊപ്പം ഒരു പൊതു വേദിയിൽ എത്തിയ രേഖ സിന്ദൂരം തൊട്ടിരുന്നു അത് കണ്ട മാധ്യമങ്ങൾ ഉൾപ്പെടെ ഉള്ളവർ രേഖയുടെ അമിതാഭുമായുള്ള രഹസ്യ വിവാഹത്തിന്റെ സൂചനയാണ് ഈ സിന്ദൂരം എന്ന് ഗോസിപ്പ് കോളങ്ങളിൽ വാർത്തകളായി നിറച്ചിരുന്നു.

റിഷി കപൂറിന്റെ വിവാഹ സൽക്കാര ചടങ്ങിലും വിധവയായ രേഖ സിന്ദൂരം ധരിച്ചത് എല്ലാവരും ചർച്ച ചെയ്തു. ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ഷൂട്ടിംഗ് കഴിഞ്ഞ് നേരിട്ട് വരുന്നതാണ് അതാണ് സിന്ദൂരമെന്നും താരം പറഞ്ഞിരുന്നു.

പിന്നീട് ഒരു ദേശീയ അവാര്ഡ് വേദിയിലേക്കും സിന്ദൂരം ധരിച്ചെത്തിയ രേഖ വിവാദമായി മാറി. അന്ന് നഗരത്തിന്റെ സംസ്കാരമാണ് അതാണ് സിന്ദൂരമെന്നു രേഖ പറഞ്ഞു കൊണ്ട് രേഖ മാധ്യമങ്ങൾ ഉൾപ്പെടെ ഉള്ളവരിൽ നിന്നും വിവാദത്തിൽ നിന്നും രക്ഷപെടുവാൻ നോക്കി.ബച്ചനുമായി ഉണ്ടായിരുന്ന പ്രണയം വേര്പിരിഞ്ഞ ശേഷം ആയിരുന്നു രേഖ മുകേഷ് അഗർവാളുമായി ഒന്നിച്ചു താമസിച്ചിരുന്നതും അദ്ദേഹത്തെ വിവാഹം കഴിച്ചതും. വിവാഹം കഴിഞ്ഞ് അധികനാൾ ആകുന്നതിന് മുൻപ് തന്നെ രേഖയുടെ ഭർത്താവ് മരിച്ചിരുന്നു.

amitabh bachchan and rekha relationship

Sruthi S :