കളരി ഗുരുക്കളായി ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആമിർ ഖാൻ മലയാളത്തിലേക്ക് !

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് നമ്പ്യാർ ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ . ഈ ചിത്രത്തിന് ശേഷം തന്റെ അടുത്ത ബ്രഹ്മാണ്ഡ സിനിമയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് വിജിത് നമ്പ്യാർ .

ശ്രദ്ധേയമായ കാര്യം നായകനായി മലയാളത്തിലേക്ക് ഈ ചിത്രത്തിലൂടെ എത്തുകയാണ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ‘പരശുറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുഗ്, മലയാളം, ചൈനീസ് ഭാഷകളിൽ നിർമ്മിക്കുന്നത് ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ നിർമ്മാണ കമ്പനി ആണ്..

കളരിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു വികലാംഗ കളരി ഗുരുക്കൾ ആയാണ് ആമിർ ഖാൻ ചിത്രത്തിൽ എത്തുന്നത് . കൂടാതെ തമിഴ്, തെലുഗ് മലയാളത്തിൽ നിന്നുള്ള ഒരു പിടി താരങ്ങൾ സിനിയുടെ ഭാഗം ആകുമെന്നും സംസാരമുണ്ട്.

2020തിൽ ഷൂട്ടിംഗ് തുടങ്ങി 2022 ഡിസംബർ റിലീസ് ആയിരിക്കും ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ സാധ്യത .പ്രമുഖ തമിഴ് ഹിന്ദി സംവിധായകരുടെ കീഴിൽ വർക്ക് ചെയ്തിട്ടുള്ള വിജിത് നമ്പ്യാർ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയുന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി ‘മുന്തിരി മൊഞ്ചൻ’ ജൂലൈയിൽ ഇറോസ് ഇന്റർനാഷണൽ വേൾഡ് വൈഡ് റിലീസ് ചെയ്യും.

amir khan to debut in malayalam through vijith nambiar movie

Sruthi S :