ആ ആഗ്രഹം ഓടി സ്വന്തമാക്കി അമല പോൾ!

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അമല പോൾ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നടിയായി അഭിനയിച്ച് പിന്നീട് സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അമല പോൾ തന്റെ ഒരു ആഗ്രഹ സാഫല്യം നിറവേറ്റിയ സന്തോഷത്തിലാണ്. വേറൊന്നുമല്ല തമിഴ്‌നാട്ടിലെ ആറുവില്ലേ എന്ന സ്ഥലത്ത് മാരത്തോണിൽ പങ്കെടുത്ത് വിജയിച്ച സന്തോഷം പങ്കു വയ്ക്കുകയാണ് താരമിപ്പോൾ.

തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷം പങ്ക് വച്ചത്.കൂടാതെ ആരാധകരുടെ ചെറിയ സന്തോഷങ്ങൾ ഈ വാലന്റൈൻ ദിനത്തിൽ പങ്ക് വയ്ക്കാനും അമല ആവശ്യപ്പെടുന്നുണ്ട്.

അമലയുടെ പോസ്റ്റ്

3 വർഷം മുമ്പ് ഞാൻ ഇതേ മാരത്തണിനായി ഞാൻ ആറുവില്ലേയിൽ വന്നിരുന്നു. എന്നാൽ മത്സരത്തിൽ പങ്കെടുത്തില്ല. എല്ലാവരും അവരുടെ ഹൃദയത്തെയും ആത്മാവിനെയും മുറുകെപ്പിടിച്ച് ഫിനിഷിംഗ്‌ ലൈൻ കടന്നുവരുന്നത് ഞാൻ കണ്ടുകൊണ്ടിരുന്നു. മാരത്തണിലെ ടാഗ് ലൈൻ ‘റൺ ഫോർ ദി ജോയ് ഓഫ് റണ്ണിങ്’ എന്നായിരുന്നു,പല തരത്തിൽ എന്റെ ചിന്തകളെ മാറ്റിമറിച്ച സംഭവമായിരുന്നു അത്.ഈ സമയം ഞാൻ ഫിനിഷ് ലൈൻ അടിക്കുമ്പോൾ, എനിക്ക് ആഘോഷിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. “ഞാൻ അത് ചെയ്തു, ഞാൻ സ്വന്തമായി അതു ചെയ്തു എന്ന് പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾ എങ്ങനെയാണ് ആഘോഷിക്കുന്നത് എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തിലെ ചെറിയ വിജയങ്ങൾക്കുവേണ്ടി നിങ്ങൾ എന്താണ് ചെയ്യുന്നത്? എന്നെ കാണിക്കുക! ഈ വാലന്റൈൻസ് സീസൺ ഒരു ചിത്രത്തിൽ ക്ലിക്കുചെയ്യുക, #APsaysIC celebrateMyself ഉപയോഗിക്കുക, നിങ്ങൾ എങ്ങനെയാണ് ആഘോഷിക്കുന്നത് എന്ന് എന്നെ കാണിച്ചുതരിക.

amala paul’s instagram post

HariPriya PB :