‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; വിദ്യാര്‍ഥി പ്രതിഷേധത്തെ അനുകൂലിച്ച് നടി അമല പോള്‍!

രാജ്യ വ്യപകമായി പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് നടി അമല പോൾ

പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ ദില്ലിയില്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്ന ഒരു സ്ത്രീ ശബ്ദവും ചൂണ്ടുവിരലുകളും നിമിഷങ്ങള്‍ കൊണ്ടാണ് രാജ്യത്ത് കത്തിപ്പടര്‍ന്നത്. സോഷ്യൽ മീഡിയകളും മറ്റും നിമിഷ നേരം കൊണ്ട് ആ പെൺകുട്ടിയുടെ ചിത്രങ്ങളാൽ നിറഞ്ഞു.

പൊലീസിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി പ്രതിരോധിക്കുന്ന ധീരയായ ആ പെണ്‍കുട്ടി ഇന്ന് രാജ്യത്ത് ചര്‍ച്ചയാവുകയാണ്. ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ് ചെയ്താണ് അമല പോൾ പ്രതികരണവുമായി എത്തിയത്. ഇന്ത്യ നിന്റെ തന്തയുടേതല്ല എന്നാണ് ചിത്രത്തിൽ എഴുതിയിരിക്കുന്നത്.

സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടി പാർവതി തിരുവോത്ത് എത്തിയിരുന്നു. പോലീസ് ഗ്രനേഡ് പ്രയോഗിക്കുന്ന വീഡിയോ മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് പങ്കുവെച്ചിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി തന്റെ നിലപാട് അറിയിച്ചത്. അതോടൊപ്പം തന്നെ പോസ്റ്റിൽ ഹാഷ്ടാഗുകളും പങ്കുവെച്ചിട്ടുണ്ട്.നട്ടെല്ലില്ലൂടെ ഭയം കയറി വരുന്നു. ഇത് സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കരുത് എന്നാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.

amala paul supports jamia millia islamia university citizenship act protest

Noora T Noora T :