“ഏതൊരു സെലിബ്രിറ്റിക്കും അവര്‍ പുക വലിക്കുന്ന ഒരു ചിത്രമെങ്കിലും സ്വന്തമായുണ്ടാകാം. ഇതാ എന്റേത്.’ – അമല പോളിന്റെ ചിത്രത്തിന് രൂക്ഷ വിമർശനം !!

“ഏതൊരു സെലിബ്രിറ്റിക്കും അവര്‍ പുക വലിക്കുന്ന ഒരു ചിത്രമെങ്കിലും സ്വന്തമായുണ്ടാകാം. ഇതാ എന്റേത്.’ – അമല പോളിന്റെ ചിത്രത്തിന് രൂക്ഷ വിമർശനം !!

ഗോസ്സിപ് വാർത്തകളുടെ സ്ഥിരം തലകെട്ടാണ് അമല പോൾ . സമൂഹ മാധ്യമങ്ങളിൽ സജീവമായ അമല , പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വ്യത്യസ്തമാണ്. കൈലി മുണ്ടുടുത്തുകൊണ്ടുള്ള ചിത്രത്തിന് പിന്നാലെ പുക വലിക്കുന്ന ചിത്രമാണ് അമല പോൾ പങ്കു വച്ചിരിക്കുന്നത്.

വിമര്ശനങ്ങൾ ഒഴിവാക്കാൻ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല എന്ന അടിക്കുറിപ്പോടെയാണ്‌ അമല പോൾ ചിത്രം പങ്കു വച്ചിരിക്കുന്നത്. ‘പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല, ഹോളിവുഡ് ഫാനായ ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളില്‍ ജീവിക്കുന്നുവെന്നേയുള്ളൂ. ഏതൊരു സെലിബ്രിറ്റിക്കും അവര്‍ പുക വലിക്കുന്ന ഒരു ചിത്രമെങ്കിലും സ്വന്തമായുണ്ടാകാം. ഇതാ എന്റേത്.’ – ചിത്രത്തിനൊപ്പം അമല കുറിച്ചു.

അമലയെ ഇത്തരമൊരു ലുക്കില്‍ തീരെ പ്രതീക്ഷിച്ചില്ലെന്നും ശ്വാസകോശം സ്‌പോഞ്ച് പോലെയായാല്‍ സ്ലിമ്മായിരിക്കുന്ന അമല ഒന്നു കൂടി സ്‌പോഞ്ച് ആകുമെന്നും പുകവലി എത്രയും പെട്ടെന്നു നിര്‍ത്തണമെന്നുമെല്ലാം പോസ്റ്റിനു താഴെ ആരാധകരുടെ കമന്റുകളുണ്ട്. ചിത്രത്തിനെതിരെ രൂക്ഷ പ്രതികരണം നടത്തുന്നവരുമുണ്ട്.

amala paul smoking photo

Sruthi S :