പുത്തന്‍വേഷപ്പകര്‍ച്ചയില്‍ അമലാപോളെത്തുന്നു. കടാവറിലൂടെ….

കേരളാപോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ ഉമ ദത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്നചിത്രമാണ് കടാവര്‍. ചിത്രത്തിലെ നായികയായാണ് അമലാപോള്‍ എത്തുന്നത്. അനൂപ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് അഭിലാഷ് പിള്ളയാണ്.

ഡോ. ഭദ്ര എന്ന കതാപാത്രത്തെയാണ് അമലാപോള്‍ അവദതരിപ്പിക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമല്ല. ചെന്നൈയിലും കോയമ്പത്തൂരിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.

ആലുവ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോളേജില്‍ ചേര്‍ന്നത്. സെന്റ് തെരേസാസ് കോളേജില്‍ ബി.എ. കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷില്‍ ഡിഗ്രി എടുത്തു. ഈ സമയങ്ങളില്‍ മോഡലിങ്ങില്‍ സജീവമായി. ഈ സമയത്താണ് സംവിധായകന്‍ ലാല്‍ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചില്ല.


പിന്നീട് തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.
2011 ഇല്‍ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയില്‍ അഭിനയിച്ചു. തുടര്‍ന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടില്ല.

ശേഷം വിക്രംനായകനായ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. തെലുങ്കില്‍ രാം ഗോപാല്‍ വര്‍മ്മയുടെ ബേജവാദായില്‍ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.

എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു അമലയുടെ യാത്ര. കല്യാണം മുതല്‍ മീടു ആരോപണം വരെ താരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കി മാറ്റി. കൂടാതെ സ്വന്തം കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതും പുക വലിച്ച് നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തും അങ്ങനെ വിവാദങ്ങള്‍ വിട്ട് സമയമില്ലായിരുന്നു അമലക്ക്.

തമിഴ് സംവിധായകന് സൂസി ഗണേശനെതിരേ ആയിരുന്നു താരം മീ ടു ആരോപണവുമായി രംഗത്തെത്തിയത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംവിധായകനായിരുന്ന സൂസി ഗേണശനില് നിന്നും മോശം അനുഭവം ഉണ്ടായതെന്ന് അമല പറഞ്ഞു.
ദ്വയാര്ത്ഥം വരുന്ന തരത്തില് സംവിധായകന് തന്നോട് സംസാരിക്കുകയും മോശമായ രീതിയില് ശരീരത്തില് സ്പര്ശിക്കാന് ശ്രമിച്ചുവെന്നുമാണ് അമലയുടെ വെളിപ്പെടുത്തല്.


സ്വതന്ത്ര ചലച്ചിത്ര പ്രവര്ത്തകയും കവിയുമായ ലീന മണിമേഖല നേരത്തെ സൂസി ഗണേശനെതിരെ രംഗത്ത് എത്തിയിരുന്നു ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞു സൂസി ഗണേശന് രംഗത്തു വന്നിരുന്നു.
സൂസി ഗണേശനില് നിന്നും തനിക്കും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക പ്രസ്താവനയില് അമലാ പോള് പറഞ്ഞിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വളരെ ആക്ടീവായിട്ടുള്ള താരമാണ് അമലാപോള്‍. അമലയുടെ ഈ ഇടപെടലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. ലുങ്കിയും ടീഷര്‍ട്ടുമിട്ട് ഫ്രീ സ്‌റ്റൈലില്‍ ഇരിക്കുന്ന അമലയുടെ ചിത്രം ഉള്‍പ്പടെ പല ചിത്രങ്ങളും ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മുന്‍പ് അമല പോള്‍ ആലപ്പുഴയില്‍ കായലിലൂടെ വള്ളം തുഴഞ്ഞുപോകുന്ന ചിത്രം പോസ്റ്റുചെയ്തിരുന്നു. ഈ ചിത്രത്തെ കളിയാക്കി നിരവധി പേര്‍ കമന്‍ന്റിട്ടതോടെ മറുപടിയുമായി അമലയും രംഗത്തെത്തിയിരുന്നു. ഇത് കൂടാതെ ലുങ്കിമടക്കി കുത്തി നില്‍ക്കുന്ന ചിത്രവും വൈറലായിരുന്നു. കൂടാതെ പുകവലിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനും താരം സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

Amala Paul new movie Kadavar…..

Noora T Noora T :