അമല പോളിന്റെ ‘അമ്മ’യുടെ നമ്പറിലേക്ക് ഞരമ്പു രോഗികളുടെ ഫോണ്‍ കോളുകൾ ; മുട്ടൻ പണി നൽകി ആർ ജെയും അണിയറ പ്രവർത്തകരും ; കയ്യടിച്ച് പ്രേക്ഷകർ

കഴിഞ്ഞ ദിവസമാണ് അമല പോൾ നായികയായി അഭിനയിക്കുന്ന ആടൈ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. നൊടിയിടയിലാണ് ടീസർ വൈറലായിമാറിയത്. അതിലാകട്ടെ അമല പോള്‍ പൂര്‍ണ നഗ്നയായി എത്തുന്ന ഒരു രംഗം ആരാധകരെ മൊത്തത്തിൽ ഞെട്ടിക്കുകയും ചെയ്തു. ഇതേതുടർന്ന് ടീസറിലെ ഒരു രംഗത്തില്‍ അമല പോൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ ഫോൺ കോൾ വരുന്ന രംഗമുണ്ട്. തുടർന്ന് ആ നമ്പറിലേക്ക് കോളുകളുടെ പ്രവാഹം തന്നെ ഒഴുകി . അശ്ലീല സന്ദേശങ്ങളും ഫോൺ കോളുകളും തുടരെ വരാൻ തുടങ്ങി. തമിഴ് നാട്ടില്‍ നിന്നുള്ളവരെ കൂടാതെ, മലയാളികളും തെലുങ്കന്മാരും ഇക്കൂട്ടത്തിലുണ്ട്. സംഭവം സഹിക്കാൻപറ്റാത്ത അവസ്ഥ വന്നതോടെ ഇങ്ങനെയുള്ള ഞരമ്പ് രോഗികൾക്ക് മുട്ടൻ പണി നൽകിയിരിക്കുകയാണ് അണിയറ പ്രവർത്തകർ .
.

തമിഴ് ബിഗ് എഫ് എം ആര്‍ജെ ആയ സരിത്രന്റെ സഹായത്തോടെയാണ് ഞരമ്പ് രോഗികൾക്ക് പണി നൽകിയിരിക്കുന്നത് . ശല്യക്കാരെ വിളിച്ച്, തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നും വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് താങ്കള്‍ക്കെതിരെ കേസ് എടുത്തെന്നും പറഞ്ഞാണ് ഇയാള്‍ ഓരോരുത്തരെയും കബളിപ്പിച്ചത്. ഇതിന്റെ വീഡിയോ സരിത്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു

പലരും പേടിച്ച് ഫോണ്‍വച്ചിട്ട് പോയി. മറ്റുള്ളവര്‍ താണുകേണ് മാപ്പു പറഞ്ഞു. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നും അറിയാതെ ചെയ്തുപോയതാണെന്നും ഇനി സംഭവിക്കില്ലെന്നും പറഞ്ഞ് കരഞ്ഞവര്‍ വേറെ. വേറൊരു വിരുതന്‍ കുറ്റം ചുമത്തിയത് തന്റെ നാല് വയസുള്ള മകന്റെ തലയിൽ . കുട്ടികള്‍ യുട്യൂബില്‍ റൈംസ് കാണുകയായിരുന്നുവെന്നും ആരാണ് കോള്‍ ചെയ്തതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. രാത്രി പന്ത്രണ്ടു മണിക്ക് വിളിച്ച് ശല്യം ചെയ്ത ജൂനിയര്‍ അഭിഭാഷകനെ പേടിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് അമല പോളിന്റെ നമ്പര്‍ ചോദിക്കാന്‍ വിളിച്ചതായിരുന്നു എന്നാണ്.

amala paul- adai teaser- phone calls- technicians

Noora T Noora T :