എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു.. രാക്ഷസൻ സിനിമ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ചതിനെ കുറിച്ച് അമല പോൾ

എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു.. രാക്ഷസൻ സിനിമ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ചതിനെ കുറിച്ച് അമല പോൾ

അമല പോളിന് തമിഴ് സിനിമ ലോകത്ത് വലിയ സ്വീകാര്യതയാണുള്ളത്. മികച്ച നടിയെന്ന് മാത്രമല്ല , ഏത് വേഷവും ചെയ്യുന്ന നടി എന്നാണ് അമല പോളിനെ വിശേഷിപ്പിക്കേണ്ടത്. രാക്ഷസൻ എന്ന സിനിമയിൽ എട്ടു വയസുള്ള കുട്ടിയുടെ ‘അമ്മ വേഷമാണ് അമല പോൾ ചെയ്തത്. രാക്ഷസൻ സിനിമയെ കുറിച്ചും തന്റെ വേഷത്തെ കുറിച്ചും അമല പോൽ മനസ് തുറക്കുന്നു. രാക്ഷസൻ എന്ന സിനിമയിൽ ആദ്യം അഭിനയിക്കില്ലെന്ന് പറഞ്ഞ ആളാണ് അമല .

“സംവിധായകന്‍ രാംകുമാറിന്റെ മുണ്ടാശുപ്പട്ടി ഞാന്‍ കണ്ടിരുന്നു. അദ്ദേഹം കഥ പറയാന്‍ വരുമെന്ന് പറഞ്ഞു. പക്ഷേ എന്റെ മുമ്പില്‍ എത്തിയപ്പോള്‍ പുള്ളിക്ക് ആകെ ഒരു സഭാകമ്പം.എന്റെ മുഖത്ത് നോക്കാന്‍ ഒരു സങ്കോചം. മാത്രമല്ല, കഥയെന്ന പേരില്‍ അദ്ദേഹം എന്തെക്കെയോ പറയുകയുണ്ടായി. എനിക്ക് ഒന്നും മനസ്സിലായില്ല. പറഞ്ഞുതീര്‍ന്നപ്പോള്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. അദ്ദേഹം പോവുകയും ചെയ്തു.

Vishnu Vishal, Amala Paul At The Ratsasan Audio Launch

അതിന് ശേഷം ഹീറോ വിഷ്ണു വിശാല്‍ ഫോണ്‍ ചെയ്തു. റാം കുമാര്‍ ലജ്ജാശീലമുള്ള വ്യക്തിയാണെന്നും അതുകൊണ്ട് അയാളുടെ അസിസ്റ്റന്റ് വന്ന് കഥ പറയുമെന്നും പറഞ്ഞു. മാത്രമല്ല, ഞാനൊരു വലിയ നടിയാണെന്ന ധാരണ അയാള്‍ക്കുണ്ടായിരുന്നു എന്നും പറയുകയുണ്ടായി.അസിസ്റ്റന്റ് വന്ന് വ്യക്തമായി കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെടുകയുണ്ടായി. ഷൂട്ടിംഗ് സ്‌പോട്ടില്‍ വച്ച് ഞാന്‍ സംവിധായകന്‍ റാംകുമാറിനോട് മാപ്പ് പറയുകയുണ്ടായി. എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു.

ഒരു ടീച്ചര്‍ മാത്രമല്ല, എട്ടുവയസ്സുള്ള ഒരു കുട്ടിയുടെ അമ്മകൂടിയാണ് ചിത്രത്തിൽ ഞാൻ . അമ്മാകണക്ക് (ഉദാഹരണം സുജാതയുടെ തമിഴ്)എന്ന പടത്തില്‍ ഞാന്‍ അമ്മയായി അഭിനയിക്കുകയുണ്ടായി. അതുകൊണ്ട് ഇതൊരു പുതുമയല്ല. രാക്ഷസനില്‍ ടീച്ചറായി അഭിനയിക്കുന്നുവെങ്കിലും തികച്ചും വ്യത്യസ്തമായ വേഷമാണ് എന്റേത്. സസ്‌പെന്‍സ് ത്രില്ലറാണ് ഈ പടം.

amala paul about ratsasan movie director ram kumar

Sruthi S :