ഇതുപോലൊരു നിർമാതാവ് വേറെ കാണില്ല – നസ്രിയയെ പറ്റി അമൽ നീരദ്

ഇതുപോലൊരു നിർമാതാവ് വേറെ കാണില്ല – നസ്രിയയെ പറ്റി അമൽ നീരദ്

ആദ്യ നിർമാണ സംരംഭം തന്നെ വൻ ഹിറ്റായ സന്തോഷത്തിലാണ് നസ്രിയയും അമൽ നീരദും .ഫഹദിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം കയ്യടി നേടുമ്പോൾ സഹ നിർമാതാവ് നസ്രിയയെ പറ്റിയാണ് അമൽ നീരദിന് പറയാനുള്ളത്.

ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് അമൽ നീരദ് പറയുന്നത്. ‘ആറു മണിയാവുമ്പോൾ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിർത്തി വീട്ടിൽ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ക്യാമറാമാൻ ലിറ്റിൽ സ്വായംപ് എന്നോടു ചോദിച്ചിട്ടുണ്ട്, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസർ തന്നെയല്ലേയെന്ന്! അങ്ങനെയായിരുന്നു നസ്രിയ’– അമൽ നീരദ് പറഞ്ഞു.
‘മനസ്സമാധാനമാണു വലുത്’

‘സ്വന്തമായി ചിത്രം നിർമിക്കുമ്പോൾ മനസ്സമാധാനം ഉണ്ടെന്ന് അമൽ നീരദ്. നിർമാതാവിനെ കുഴിയിലേക്കിറക്കാൻ സിനിമ ചെയ്യുന്നു എന്ന രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. ദുബായിൽ നിന്നു വന്ന കുറെ നിർമാതാക്കളെ പിച്ചക്കാരാക്കി മാറ്റി എന്നുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ പേടിയാണ്. ജിബ് വച്ചൊരു ഷോട്ടൊക്കെ എടുക്കണമെന്ന് ആലോചിക്കുമ്പോൾ പണത്തെക്കുറിച്ചാകും ഓർമ വരിക. സ്വന്തമായി നിർമിക്കുമ്പോൾ അത്തരം ടെൻഷൻ ഇല്ല. എന്തു വന്നാലും നമ്മൾ അറിഞ്ഞാൽ മതിയല്ലോ’ അമൽ നീരദ് വ്യക്തമാക്കി.

amal neerad about nazriya

Sruthi S :