അൽഫോൻസ് പുത്രനോ.. അതാരാ?’ കിടിലൻ മറുപടി നൽകി സംവിധായകൻ !

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രയങ്കരനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ​ഗോൾഡാണ് അൽഫോൻസിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം
സമൂഹ മാധ്യമങ്ങളിലൂടെ രസകരമായ പ്രതികരണങ്ങൾ നടത്താറുണ്ട് അൽഫോൻസ് പുത്രൻ.

തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് അദ്ദേഹം കൃത്യമായി മറുപടിയും നൽകാറുണ്ട്. അത്തരത്തിൽ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘ഗോൾഡി’ന്റെ പോസ്റ്റർ അൽഫോൻസ് പുത്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘ഇതിന് താഴെ അൽഫോൻസ് പുത്രനോ.. അതാരാ?’ എന്നൊരാൾ കമന്റ് ചെയ്തു. ഈ കമന്റിന് പിന്നാലെ അൽഫോൻസിന്റെ കിടിലൻ മറുപടിയുമെത്തി.

എന്റെ പടം റിലീസ് ചെയ്യുമ്പോൾ തീയേറ്ററിലേക്ക് വാ. അപ്പോൾ മനസിലാകും ഞാൻ ആരാണെന്ന്’, എന്നായിരുന്നു പുത്രന്റെ മറുപടി. സംവിധായകന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. ഗോൾഡിനെക്കുറിച്ചുള്ള അൽഫോൻസിന്റെ കോൺഫിഡൻസ് ആണിത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. സംവിധായകന്റെ മറുപടിയുടെ പശ്ചാത്തലത്തിൽ രസകരങ്ങളായ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

ഡിസംബർ ഒന്നിനാണ് ഗോൾഡ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

AJILI ANNAJOHN :