ഇതിൽ മമ്മൂട്ടിയെവിടെ ?! വൈ.എസ്.ആറായി വിസ്‌മയിപ്പിക്കുകയാണദ്ദേഹം !! യാത്രയെ പ്രശംസിച്ച് അല്ലു അർജ്ജുൻ….

ഇതിൽ മമ്മൂട്ടിയെവിടെ ?! വൈ.എസ്.ആറായി വിസ്‌മയിപ്പിക്കുകയാണദ്ദേഹം !! യാത്രയെ പ്രശംസിച്ച് അല്ലു അർജ്ജുൻ….

മമ്മൂട്ടിയുടെ തെലുഗ് ചിത്രം യാത്രയുടെ പുതിയ ടീസർ ഇന്ന് പുറത്തിറങ്ങി. മഹി.വി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ആറായാണ് മമ്മൂട്ടി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷകളിൽ ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും. ടീസർ ഇറങ്ങിയ നിമിഷം മുതൽ എല്ലാവരും പറഞ്ഞു കേട്ട കാര്യമായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തിനെയും ശബ്ദത്തെയും കുറിച്ചുള്ളത്.

ഇപ്പോഴിതാ തെലുഗ് സൂപ്പർതാരം അല്ലു അർജ്ജുനും മമ്മൂട്ടിയെയും യാത്രയെയും പ്രശംസിച്ചു എത്തിയിരിക്കുകയാണ്. ആ ടീസറിൽ മമ്മൂട്ടിയെവിടെ ?! എന്നാണത്രെ അല്ലു അർജ്ജുൻ ചോദിച്ചത്. അതിൽ മമ്മൂട്ടി എന്ന നടനെ കാണുന്നില്ലെന്നും വൈ.എസ്.ആറിനെ മാത്രമേ കാണാൻ സാധിക്കുന്നുള്ളു എന്നും അല്ലു അർജ്ജുൻ പരാജുവെന്ന ചില തെലുഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

മുൻപും തെലുഗ് സിനിമകളിൽ നടനായി തന്നെ എത്തിയിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു ചിത്രത്തിൽ നായകനായെത്തുന്നത് ആദ്യമായാണ്. ഒടിയനെ വെല്ലുന്ന റിലീസാണ് ചിത്രത്തിന് ഉണ്ടാകുക എന്നറിയുന്നു. എന്തായാലും ആരാധകരെല്ലാം ഈ സിനിമക്കായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്.

Allu Arjun about Yatra

Abhishek G S :