” ഷൂട്ടിങ്ങിനിടയിൽ അയാളെന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു ” – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അലിയ ഭട്ടിന്റെ അമ്മ

” ഷൂട്ടിങ്ങിനിടയിൽ അയാളെന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു ” – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അലിയ ഭട്ടിന്റെ അമ്മ

ഇന്ത്യയിൽ മി ടൂ തരംഗമാകുകയാണ്. ഒട്ടേറെ നടിമാരാണ് ഇത്രത്തിൽവെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഇപ്പോൾ മഹേഷ് ഭട്ടിന്റെ ഭാര്യയും അളിയാ ഭട്ടിന്റെ അമ്മയുമായ സോണി റാസ്‌ഥാൻ താനനുഭവിച്ച ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് .

‘ഷൂട്ടിങിനിടെ ഒരാള്‍ എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ അയാള്‍ക്കതില്‍ വിജയിക്കാനായില്ല. എങ്കിലും അത് തുറന്നു പറയാനോ പരാതി നല്‍കാനോ ശ്രമിക്കാത്തതില്‍ വ്യക്തമായ കാരണമുണ്ട്. ഞാന്‍ അതിനെപ്പറ്റി പറഞ്ഞാല്‍ അയാളുടെ കുടുംബം അനുഭവിക്കുന്ന നാണക്കേടിനെക്കുറിച്ചാണ് ഓര്‍ത്തത്. അയാള്‍ ചെയ്ത തെറ്റിന് അയാളുടെ പിഞ്ചു കുഞ്ഞുങ്ങളടക്കം നാണക്കേടനുഭവിക്കുന്നത് ശരിയല്ലെന്ന് തോന്നി. അയാളുടെ കുടുംബവുമായി അത്രയ്ക്ക് അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ സംഭവത്തെപ്പറ്റി നിശബ്ദയായത്.

അതിനു ശേഷം ഒരിക്കല്‍ പോലും അയാളോട് സംസാരിച്ചിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന് എന്നെ തന്നെ വിശ്വസിപ്പിച്ച് ജീവിക്കുകയായിരുന്നു. പക്ഷേ ഇന്നത്തെ സാഹചര്യത്തിലായിരുന്നു സംഭവമെങ്കില്‍ ഒരിക്കല്‍ നിശബ്ദയാവില്ലായിരുന്നു. അയാള്‍ക്കെതിരെ ഉറപ്പായും പരാതി നല്‍കുമായിരുന്നു.’

മുതിര്‍ന്ന നടന്‍ അലോക് നാഥിനെതിരായ മീടുവിനെക്കുറിച്ചും സോണി പ്രതികരിച്ചു. ‘മദ്യപിച്ചു കഴിഞ്ഞാല്‍ ഒരു സ്ത്രീ ലമ്പടനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ഒരിക്കല്‍ എന്റെയടുത്ത് കൂടെ പോയപ്പോള്‍ വളരെ മോശമായ രീതിയില്‍ നോക്കി. അത് എനിക്ക് ഇഷ്ടമായില്ല’ സോണി പറഞ്ഞു.

alia bhatts mother soni razdan about me too experiences

Sruthi S :