ശംഭു ഹീറോയല്ല ഡബിൾ ഹീറോ.. കോറോണയെ തുരത്തിയ ശംഭു ഡോക്ടർക്ക് അഭിനന്ദനവുമായി അജുവർഗീസ്

ശംഭു ഡോക്ടര്‍’ ഹീറോയല്ല. ഡബിൾ ഹീറോയാണ്. ഇറ്റലി കുടുംബത്തിന്റെ കോവിഡ് കണ്ടെത്തി കേരളത്തിന്റെ രക്ഷകനാകുകയായിരുന്നു പത്തനംതിട്ടയിലെ ശംഭു ഡോക്ടര്‍. കേരളത്തില്‍ കൊറോണയുടെ വ്യാപനം തടയാന്‍ സഹായമായത് റാന്നി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശംഭു. കൊറോണ കേസില്‍ കൃത്യസമയത്ത് ഇടപെട്ട സൂപ്പര്‍ ഹീറോയാണ് ഡോക്ടര്‍ ശംഭു എന്ന് നടന്‍ അജു വര്‍ഗീസ്. ആര്യന്‍ എന്നൊരാള്‍ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് അജു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

നിയമസഭയില്‍ സംസാരിക്കവെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറാണ് ആ ഡോക്ടര്‍ ശംഭുവാണെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. ടീച്ചര്‍ ആ പേരു പറഞ്ഞതോടെ ഡോ.ശംഭുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഈ പത്തനംതിട്ട – ഇറ്റലി കൊറോണ കേസിൽ കൃത്യസമയത്ത്‌ ഇടപെട്ട കാരണം വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്‌. ആ സൂപ്പർ ഹീറോ ആണ്‌ റാന്നി ഗവൺമന്റ്‌ ആശുപത്രിയിലേ ഡോക്ടർ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത്‌ താമസ്സികുന്ന പനി വന്ന 2 അയൽവാസികൾ അത്‌ കാണിക്കാൻ ചെന്നപ്പോൾ കൃത്യമായി കേസ്‌ പഠിച്ച്‌, അപഗ്രഥിച്ച്‌ മനസ്സിലക്കി ഉടൻ തന്നെ ആ ഇറ്റലിക്കാരെ (ആംബുലൻസിൽ കയറാൻ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേൽ അവരുടെ കാറിൽ കൊണ്ട്‌ വന്ന് ഐസൊലേറ്റ്‌ ചെയ്ത കാരണം ഇത്രയും പേരിൽ ഇത്‌ നിന്നൂ.

ഇല്ലെങ്കിൽ ഇവർ ഇനിയും നാട്‌ മുഴുവൻ കറങ്ങി വൈറസ്സ്‌ അങ്ങ്‌ പറന്ന് അതി ഭീകര അവസ്ഥയിലേക്ക്‌ നാട്‌ പോയേനേം..!!!

ചെങ്ങന്നൂര്‍ സ്വദേശിയായ ശംഭു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബിഎസ് പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍ ലയാ മുരളീധരനാണ് ഭാര്യ.

aju vargees

Noora T Noora T :