കമൽ ഹാസന് ആദരവ് നൽകുന്ന ചടങ്ങിൽ നിന്നും വിജയ്‌യും അജിത്തും പിന്മാറി;കാരണം ?

തമിഴകം ഉലക നായകനെന്ന് വിശേഷിപ്പിക്കുന്ന കമൽ ഹാസന് തമിഴകത്ത് ആരാധകർ കൂടുതലാണ്.വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് കമൽ ഹാസൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.അദ്ദേഹത്തിന്റെ മക്കളും സിനിമാ രംഗത്ത് സജീവമാണ്.കമൽ ഹാസന്‍ വിജയ്‍ അജിത് എന്നിവർ വലിയ സൗഹൃദത്തിലാണെന്ന് തമിഴകം ഒട്ടാകെ അറിയുന്ന കാര്യമാണ്.എന്നാൽ ഇപ്പോളിതാ ഇവർ തമ്മിൽ ഏതൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായാണ് വാർത്തകൾ പ്രചരിക്കുന്നത്.

കമല്‍ഹാസന് ആദരവ് നല്‍കുന്നതിനായി ഉങ്കള്‍ നാന്‍ എന്ന പരിപാടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിജയും അജിത്തുമുള്‍പ്പടെയുള്ള താരങ്ങള്‍ പരിപാടിയുമായി സഹകരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്. ഈ പരിപാടിയില്‍ താരങ്ങള്‍ പങ്കെടുത്തേക്കില്ലെന്ന വിവരമായിരുന്നു പിന്നീട് പുറത്തുവന്നത്. താരങ്ങള്‍ പിന്‍മാറിയതാണോ അതോ മറ്റെന്തെങ്കിലും വിഷയങ്ങളാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

രജനീകാന്തും കമല്‍ഹാസനുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. ഈഗോയില്ലാത്ത സൗഹൃദമാണ് ഇവര്‍ സൂക്ഷിക്കുന്നത്. അവരെ കണ്ടുപഠിച്ചൂടേ വിജയിനും അജിത്തിനുമെന്ന തരത്തിലുള്ള ചോദ്യമാണ് ഉലകനായകന്‍രെ ഫാന്‍സ് ഉന്നയിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പരിപാടികളൊന്നും ഒഴിവാക്കരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങളും ചിലര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാവാം താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്താതെന്നും കാരണമറിയാതെ വിമര്‍ശിക്കുന്ന പ്രവണത ശരിയല്ലെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.

ajith vijay comments viral

Vyshnavi Raj Raj :