പട്ടണത്തിൽ ഭൂതത്തിലെ ആ രംഗം ഡ്യൂപ്പില്ലാതെ മമ്മൂട്ടി തന്നെ ചെയ്തു; എങ്ങനെയെന്നോ?

പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ രണ്ടു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.ചിത്രത്തിൽ ഒരുപാട് സ്റ്റൻഡ് സീനുകൾ ഉണ്ടായിരുന്നുവെന്നും നമുക്കറിയാം.എന്നാൽ നമുക്കറിയാത്ത ചിത്രത്തിന് പിന്നിലെ ചില യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുകയാണ് മാഫിയ ശശി.പട്ടണത്തില്‍ ഭൂതം എന്ന സിനിമയില്‍ ഏറെ ഉയരത്തില്‍ നിന്നും ബൈക്ക് ചാടിച്ചിറക്കുന്ന ഒരു രംഗമുണ്ട്. ഡ്യൂപ്പിനെ കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അത് വേണ്ടെന്നും താന്‍ ചെയ്യുന്നത് നാട്ടുകാര്‍ കാണുന്ന തരത്തിലാകണം ആ രംഗമമെന്നും പറഞ്ഞ് മമ്മൂട്ടി തന്നെ അത് ചെയ്യാന്‍ തയ്യാറായി എന്നാണ് അദ്ദേഹം പറയുന്നത്.

ബോളിവുഡില്‍ ഒരു ആക്ഷന്‍ രംഗത്തിന് ദിവസങ്ങളോളം ചിത്രീകരണം നടക്കുമ്പോള്‍ ഇവിടെ ഒരു ദിവസം അമ്പതോളം ഷോട്ടുകള്‍ വരെ എടുക്കാന്‍ താരങ്ങള്‍ തയ്യാറാവുന്നു. മമ്മൂട്ടിയെ പോലെയുള്ളവര്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എടുക്കുന്ന പരിശ്രമം വലുതാണെന്നും മാഫിയ ശശി പറയുന്നു.
ഇതിനുമുൻപും ചില ചിത്രങ്ങളിൽ റിസ്ക് ഏറ്റെടുക്കാൻ പല സന്ദർഭങ്ങളിലും മമ്മൂട്ടി തയായരാകാറുണ്ടന്ന് മാഫിയ ശശി തന്നെ പറഞ്ഞിട്ടുണ്ട്.മാമൂട്ടി അത്രയ്ക്ക് ആ കഥാപാത്രത്തിന് പൂർണ്ണത വരുത്താൻ ശ്രമിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്‌.

ഏത് കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ നിഷ്പ്രയാസം കഴിയും എന്ന് പലയാവർത്തി മമ്മൂക്ക തെളിയിച്ചിട്ടുണ്ട്.സ്റ്റണ്ടും, ആക്ഷനും,റൊമാൻസും ഒക്കെ ആ നടന വിസ്മയത്തിന് വലിയ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണെങ്കിലും ഇന്നും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുകയാണ് മലയാളികളുടെ മെഗാസ്റ്റാർ.

mammootty in pattanathil bhootham

Vyshnavi Raj Raj :