” മലയാളത്തിന്റെ ” മക്കൾ സെൽവൻ ” ആണ് ജോജു ജോർജ് ” !! -അജയ് വാസുദേവ്

” മലയാളത്തിന്റെ ” മക്കൾ സെൽവൻ ” ആണ് ജോജു ജോർജ് ” !! -അജയ് വാസുദേവ്

ജോജു ജോർജ് അസാധ്യ അഭിനയ വൈഭവം പ്രകടിപ്പിച്ച ജോസഫ് എന്ന ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ജോജുവിന്റെ അഭിനയം തന്നെയാണ് സിനിമയിൽ ശ്രദ്ധേയം. ഇപ്പോൾ ജോജുവിന്റെ അഭിനയത്തെ പുകഴ്ത്തി സംവിധായകൻ അജയ് വാസുദേവ് രംഗത്ത് .

അജയ് വാസുദേവന്റെ വാക്കുകൾ–

കുറച്ചു വൈകി ആണെങ്കിലും ജോസഫ് എന്ന സിനിമ കണ്ടു. ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്‌. എം. പദ്മകുമാർ എന്ന “സംവിധായകന്റെ ” സിനിമ ആണിത്. ഈ സിനിമയിൽ ഭാഗം ആയിട്ടുള്ള എല്ലാ നടീ നടന്മാരുടെയും ടെക്‌നീഷ്യൻമാരുടെയും ഏറ്റവും മികച്ച പ്രകടനങ്ങൾ നമുക്ക് തരുന്നതിൽ പത്മകുമാർ വിജയിച്ചിരിക്കുന്നു.

” ജോറാണ് ജോസഫ് ” എന്ന പരസ്യ വാചകം പോലെ ജോജു ജോർജ് ബഹു ജോറാണ്.ജോജു ജോസഫ് ആയി ജീവിക്കുകയാണ്. ജോജു വിനോട് ശെരിക്കും ബഹുമാനം തോന്നി പോയി. ജോജുവിന്റെ അഭിനയം കണ്ടപ്പോൾ ശരിക്കും മനസിൽ തോന്നിയ ഒരു കാര്യം മലയാളത്തിന്റെ ” മക്കൾ സെൽവൻ ” ആണ് ജോജു എന്നാണ്. കാണാത്തവർ ഈ സിനിമ കുടുംബ സമേതം തിയറ്ററിൽ തന്നെ പോയി കാണുക.

ajay vasudev about joju george

Sruthi S :