പ്രളയക്കെടുതിയിൽ ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ് !! ടിക്കറ്റ് നിരക്കിൽ ഇളവ്; ജിയോയും കേരളത്തിനായി കൈകോർത്തു….

പ്രളയക്കെടുതിയിൽ ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ് !! ടിക്കറ്റ് നിരക്കിൽ ഇളവ്; ജിയോയും കേരളത്തിനായി കൈകോർത്തു….

പ്രളയക്കെടുതിയിൽ ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ്സും ജിയോയും. ടിക്കറ്റ് റദ്ദ് ആക്കുന്നതിനുള്ള ചാർജ്ജുകൾ പൂർണ്ണമായും പിൻവലിച്ച് പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ടി എക്സ്പ്രസ്സ് എത്തിയപ്പോൾ ജിയോ സൗജ്യന്യ കാളും ഡാറ്റയുമായാണ് രംഗത്തെത്തിയത്.

ബുക്ക് ചെയ്‌ത ടിക്കറ്റുകൾ റദ്ദാക്കുന്നത് പൂർണമായും സൗജന്യമാക്കുമെന്നും, റദ്ദാക്കിയ ടിക്കെറ്റുകളുടെ പണം തിരിച്ചു നൽകുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചത്. അതെ സമയം പ്രളയക്കെടുതിയിൽ ആശ്വാസമായി ജിയോയും രംഗത്തെത്തി. സൗജന്യ കാളുകളും ഡാറ്റയുമാണ് ജിയോ ഉപഭോക്താക്കൾക്കായി നൽകിയത്.

പ്രളയത്തെ നമുക്കൊന്നിച്ച് നേരിടാമെന്നും, നിങ്ങളുടെ ഉറ്റവരെ പോലെ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്നും ഇരു കമ്പനികളും ഫേസ്‌ബുക്ക് പോസ്റ്റുകളിൽ കുറിച്ചു.

Air India Express and Jio join hands for Kerala flood

Abhishek G S :