അങ്ങനെയെങ്കിൽ സിനിമയിൽ വന്നിട്ട് അഞ്ചു വർഷമായ ഞാൻ ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കില്ലല്ലോ ഇത് ? – അഹാന കൃഷ്ണകുമാർ

മലയാള സിനിമയിൽ താരപുത്രിമാർക്കും പുത്രന്മാർക്കും മാതാപിതാക്കളുടെ ലേബലിൽ അവസരം ലഭിക്കും എന്ന് ഒരു ധാരണയുണ്ട് . എന്നാൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് പറയുകയാണ് അഹാന കൃഷ്ണകുമാർ .

അവസരങ്ങൾ ലഭിക്കുന്നതിൽ അതൊരു ഘടകമല്ല. അങ്ങനെയാണെങ്കിൽ ആദ്യസിനിമ ചെയ്തതിന്റെ അഞ്ചാം വർഷം മൂന്നാമത്തെ സിനിമയാകില്ലല്ലോ ഇറങ്ങുക. പക്ഷേ കൃഷ്ണകുമാറിന്‍റെ മകൾ എന്ന സ്നേഹം ആളുകൾക്ക് എന്നോടുണ്ട്. മിനി സ്ക്രീനിൽ അഭിനയിക്കുന്നവരോട് ആളുകൾക്കൊരു പ്രത്യേക അടുപ്പമില്ലേ? ആ ഇഷ്ടം അച്ഛനോടും മകളായ എന്നോടുമുണ്ട്. കൂടുതലും പ്രായമുള്ള ആളുകളാണ് തിരിച്ചറിയുന്നത്.

അച്ഛന്റെ കരിയറിൽ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. അതൊക്കെ കുഞ്ഞായിരുന്നപ്പോൾ മുതൽ കാണുന്നതാണ്. അതുകൊണ്ടുതന്നെ സിനിമ തരുന്ന സന്തോഷങ്ങളും സമ്മര്‍ദങ്ങളും പ്രതിസന്ധികളുമൊക്കെ നന്നായി അറിയാം. സിനിമ എന്റെ ജീവിതമല്ല, ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ആ തിരിച്ചറിവുണ്ട്.

ahana krishnakumar about films

Sruthi S :