മലയാള സിനിമയുടെ അഭിമാനമാണ് പ്രാണ ,തിയേറ്ററിൽ പോയി കണ്ടു തന്നെ അറിയണം – അഹാന കൃഷ്ണ

ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായി എത്തിയിരിക്കുകയാണ് പ്രാണ . നാല് ഭാഷകളിൽ ഒരുങ്ങിയ പ്രാണയിലൂടെ , വലിയൊരു വിസ്മയമാണ് സിനിമ പ്രേമികൾക്ക് വി കെ പി സമ്മാനിച്ചത് . പ്രഗത്ഭരായ റസൂൽ പൂക്കുട്ടി , പി സി ശ്രീറാം , ലൂയിസ് ബാങ്ക്സ് തുടങ്ങിയവരെല്ലാം അണിയറയിൽ പ്രവർത്തിച്ച സിനിമ തന്നെ തിയേറ്ററിൽ പോയി കണ്ട് തന്റെ അമ്പരപ്പ് പങ്കു വെക്കുകയാണ് നടി അഹാന കൃഷ്ണ .

പ്രേത സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട അനുഭവമായിപോയെന്നാണ് അഹാന പറയുന്നത്. സാധാരണ ഹൊറർ സിനിമകളിൽ അഞ്ചാറു പേര് ഒന്നിച്ചു നടന്നു പോകുമ്പോളും ഇരികുമ്പോളുമൊക്കെ ഒരു സമാധാനമുണ്ട്. ഇത് ഒറ്റ അഭിനേതാവ് മാത്രം. അത്രക്ക് പേടിച്ചു .

മാത്രവുമല്ല ഒരാൾ മാത്രമായുള്ള സിനിമകൾ കണ്ടിരിക്കാൻ വളരെ ബോർ ആണ് . പക്ഷെ പ്രാണ അങ്ങനെയല്ല. നമ്മളെ സിനിമയിൽ മുഴുകിയിരുത്തിക്കുന്ന തരത്തിലുള്ള ഒരു അനുഭവമായിരുന്നു, ഒട്ടും ബോറടിക്കില്ല ” – അഹാന പറയുന്നു.

ശബ്ദമാണ് സിനിമയുടെ ആത്മാവെന്നു അഹാന പറയുന്നു. ശബ്ദം വേണ്ട വിധത്തിൽ ഇല്ലെങ്കിൽ, എവിടെയെങ്കിലും മിസ്സായാൽ നമുക്ക് തോന്നേണ്ട പേടി തോന്നില്ല. പക്ഷെ അത്തരത്തിലൊരു പാളിച്ചയുമില്ലാതെ പ്രാണ നല്ലൊരു അനുഭവം തന്നു എന്നാണ് അഹാന പറയുന്നത്.

അണിയറയിൽ പ്രവർത്തിച്ച അതുല്യ പ്രതിഭകളായ റസൂൽ പുക്കൂട്ടിയെയും പി സി ശ്രീറാമിനെ പറ്റിയുമൊക്കെ അഹാന സംസാരിച്ചു. നിത്യ മേനോൻ എപ്പളോത്തെയും പോലെ അമ്പരപ്പിച്ചു എന്നും അഹാന പറയുന്നു. മലയാള സിനിമക്ക്ഇ തന്നെ അഭിമാനമാണ് പ്രാണ എന്നും തിയേറ്ററുകളിൽ തന്നെ പോയി അത് കണ്ടറിയണം എന്നും അഹാന പറയുന്നു.ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് സിങ്ക് സറൗണ്ട് സൗണ്ട് പരീക്ഷിക്കുന്നത് . അത് വിജയകരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ പ്രാണ ടീമിന് സാധിച്ചു .

ahana krishna about praana movie

Sruthi S :