സർക്കാർ സിനിമയെ നശിപ്പിക്കുന്നു; രൂക്ഷ വിമർശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍!

സർക്കാർ സിനിമയെ നശിപ്പിക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണൻ. ഹൈദരാബാദ് ലിറ്റററി ഫെസ്റ്റിവലിനിടെയാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്

സിനിമയ് ഒപ്പം എന്തിനാണ് പുകവലിയുടെ അപകടങ്ങള്‍ വിശദീകരിക്കുന്ന പരസ്യങ്ങളും മൃഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തടയുന്നതിനുള്ള പരസ്യങ്ങളും കാണിക്കുന്നതെന്തിനാണെന്ന് അടൂർ ചോദിക്കുന്നു.
ശബ്ദവും ഇരുട്ടും പ്രത്യേക ആംബിയന്‍സുമെല്ലാം നിറഞ്ഞ അനുഭവമാണ് സിനിമയെന്നും ഇത്തരം സിനിമകൾ കാണിക്കണമെങ്കിൽ മറ്റ് വഴിയിലൂടെ കാണിക്കണമെന്നും അടൂര്‍ പറയുന്നു

”ശബ്ദവും ഇരുട്ടും പ്രത്യേക ആംബിയന്‍സുമെല്ലാം നിറഞ്ഞ അനുഭവമാണ് സിനിമ. അത് നിങ്ങള്‍ക്ക് ടിവിയില്‍ അനുഭവിക്കാനാവില്ല. സാഹിത്യം ആത്മനിഷ്ഠമാണ്. വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും വ്യത്യസ്ത വായനക്കാരെ സംബന്ധിച്ച് വ്യത്യസ്ത അര്‍ത്ഥമായിരിക്കും. എന്നാല്‍ സിനിമ എല്ലാവര്‍ക്കും വേണ്ടി നീണ്ടുനില്‍ക്കുന്ന ഒരേ ചിത്രമാണ് നല്‍കുന്നത്. സിനിമ മനുഷ്യന്റെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നാണ്. അതേസമയം എല്ലാത്തരം കലാരൂപങ്ങളും സാഹിത്യത്തിന്റെ സ്ഥാനം ആഗ്രഹിക്കുന്നു” എന്നും അടൂര്‍ പറഞ്ഞു.

adoor gopalakrishnan

Noora T Noora T :