സിംഗിൾ ആണെന്ന് ആദിത്യ കപൂർ ; പച്ചക്കള്ളമെന്ന് ബോളിവുഡ് !!!

ആഷിഖി 2, ഗുസാരിഷ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആദിത്യ കപൂർ. ആദിത്യയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിയ്ക്കുകയാണ് സിനിമാലോകം.

താനിപ്പോൾ സിംഗിൾ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആദിത്യയുടെ പോസ്റ്റ്. ആദിത്യയുടെ സുഹൃത്തുക്കളും ബോളിവുഡ് താരങ്ങളും ഇതിന് കമെന്റ് ചെയ്തിരിക്കുന്നത് എ ബിഗ് ലയർ എന്നാണ്. നിരവധി താരങ്ങളാണ് ഇതേ കമെന്റ് തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ആഷിഖി 2 വിൽ ഒപ്പം അഭിനയിച്ച ശ്രദ്ധ കപൂറുമായി പ്രണയത്തിലായിരുന്നു ആദിത്യ കപൂർ.

കോഫി വിത്ത് കരണിൽ താനാരുമായി പ്രണയത്തിലല്ലെന്നും ജീവിതം ആസ്വദിക്കുകയാണെന്നും താരം പറഞ്ഞു. എന്നാൽ ദിവ ധവാനുമായി പ്രണയത്തിലാണ് ആദിത്യ എന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങൾ പറയുന്നത്.

aditya kapur instagram post

HariPriya PB :