നടി വിദ്യ ഉണ്ണി വിവാഹിതയായി

ഡോക്ടർ ലവ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി വിദ്യ ഉണ്ണി വിവാഹിതയായി. ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണിയെ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് താലി ചാർത്തിയത്. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.

ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ് വിദ്യ. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ചലച്ചിത്ര രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. ആ സിനിമയിലൂടെ താരമായ നടിയാണ് വിദ്യ ഉണ്ണി. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.  

നിരവധി നൃത്ത പരിപാടികളിലൂടെയും ടിവി അവതാരികയായും വിദ്യ പ്രേഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു.

സിനിമാരംഗത്തുനിന്നും നിരവധി പേരാണ് വിദ്യ ഉണ്ണിയെ അനുഗ്രഹിക്കാനെത്തിയത്. ചേച്ചിയായ ദിവ്യ ഉണ്ണിയായിരുന്നു അതിഥികളെ സ്വീകരിച്ചത്. പഴയകാല അഭിനേത്രിയായ ജലജ, വിനീത്, ജോമോള്‍ തുടങ്ങി നിരവധി പേരാണ് വിദ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. 

അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണി അരുണ്‍കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് താരകുടുംബത്തില്‍ മറ്റൊരു മംഗളകര്‍മ്മം കൂടി നടന്നത്.

actress vidya unni wedding

HariPriya PB :