കറുത്തമ്മയും പരീക്കുട്ടിയുമാകാൻ പുതിയ തലമുറയിൽ നിന്ന് ആര് ? തുറന്നുപറഞ്ഞ് മധുവും ഷീലയും!

കറുത്തമ്മയടേയും പരീക്കുട്ടിയുടേയും പ്രണയം ഇന്നും മലയാളകൾക്ക് മറക്കാൻ കഴിയില്ല. കടലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ അതി മനോഹരമായഒരു പ്രണയകാവ്യമായിരുന്നു ചെമ്മീന്‍. 1956 ലാണ് തകഴി ഈ നോവല്‍ പൂര്‍ത്തീകരിച്ചത്. ഒന്‍പത് വര്‍ഷത്തിന് ശേഷം രാമുകാര്യാട്ട് ഇത് ചലച്ചിത്രമാക്കുകയായിരുന്നു.

1965 ഇൽ റിലീസ് ചെയ്ത ചെമ്മീൻ പുതുയ കാലത്ത് ഇറങ്ങുകയാണെങ്കിൽ മലയാള സിനിമയിൽ പരീക്കുട്ടി എന്ന കഥാപാത്രം ആര് ചെയ്യുമെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് മധുവും ഷീലയും. മഴവിൽ മനോരമയിൽ ഉള്ള ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിൽ പങ്കെടുക്കവെ ആണ് ഇരുവരും ഇങ്ങനെ ഉത്തരം നൽകിയത്. പരീക്കുട്ടി എന്ന കഥാപാത്രം ചെയ്യാൻ മലയാള സിനിമയിൽ നിന്നും ദുൽഖർ സൽമാൻ മതിയെന്നാണ് ഇരുവരും ഉത്തരം നൽകിയത് . കറുത്തമ്മ ആയി കാവ്യാ മാധവനെ ആണ് താൻ മനസ്സിൽ കാണുന്നത് എന്ന് ഷീല പറഞ്ഞു.

കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയത്തിനപ്പുറം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും വിശ്വാസവും കൂടിയായിരുന്നു ചെമ്മീന്‍. കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിയ്ക്കുന്നത് . സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.

Actress Sheela

Noora T Noora T :