‘‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ, മാപ്പ് അർഹിക്കുന്നില്ല ; പരമാവധി ശിക്ഷ നൽകണം; ഷംന കാസിം !

പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ കാമുകി വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത് .ഷാരോണിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും പറയുകയാണ് നടി ഷംന കാസിം. ‘‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ. മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രയ്ക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം.’’–ഷംന സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

യുവത്വത്തിനിടയിൽ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാൻ സമൂഹത്തിന് സാധിക്കണമെന്ന് നടൻ ചന്തുനാഥ് പറഞ്ഞു. പ്രണയപ്പകയിൽ കണ്ണൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംഭവവും ഷാരോണിന്റെ മരണവും ചേർത്തായിരുന്നു ചന്തുവിന്റെ പ്രതികരണം.

ചന്തുനാഥിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു .‘വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത്‌ പെണ്ണും’…സമത്വത്തിനു വേണ്ടിയുള്ള സമരങ്ങൾക്കിടയിൽ സൈക്കളോജിക്കൽ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാനും സമൂഹത്തിനു സാധിക്കട്ടെ.

അതേസമയം, ഷാരോണിന് കഷായത്തിൽ കീടനാശിനി കലക്കി നൽകിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

AJILI ANNAJOHN :