ജലജയോട് കടുത്ത അസൂയയാണ്, കാരണം അതാണ് വെളിപ്പെടുത്തി രോഹിണി!

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന് താരങ്ങളാണ് രോഹിണിയും ജലജയും .ബാലതാരമായി എത്തി പിന്നീട് നായികാ നടിയായി മാറിയ താരമാണ് രോഹിണി. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സജീവമാണ് രോഹിണി ഇന്ന്. ബാഹുബലി സീരീസ് ഉള്‍പ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളില്‍ രോഹിണി ഭാഗമായിരുന്നു.\ആ കാലത്തെ നായിക സങ്കല്‍പ്പങ്ങളില്‍ പുതിയ രീതികൊണ്ടുവന്ന നടിയാണ് ജലജ . 1978-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീടങ്ങോട്ട് ജലജയുടെ കാലമായിരുന്നു, ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു ജലജ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍.

രോഹിണി മലയാള സിനിമയിൽ തിളങ്ങി നിന്ന അതേസമയത്ത് തന്നെ സജീവമായിരുന്ന നടിയാണ് ജലജയും. രോഹിണി നായികാ വേഷങ്ങളിൽ തിളങ്ങി നിന്നപ്പോൾ ക്യാരക്ടർ റോളുകളിലാണ് ജലജ തിളങ്ങിയത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ രോഹിണി തനിക്ക് ജലജയോടുള്ള അസൂയ തുറന്നു പറഞ്ഞിരുന്നു. അസൂയക്ക് കാരണമായി രോഹിണി അന്ന് പറഞ്ഞത് ജലജയ്ക്ക് ലഭിച്ച അവസരങ്ങൾ ആയിരുന്നു. രോഹിണിയുടെ വാക്കുകൾ ഇങ്ങനെ.

‘ജലജ അടിപൊളി നടിയാണ്. എനിക്ക് അവരോട് അസൂയ ആണ്. ജി അരവിന്ദൻ, അടൂർ ഗോപാലൻ തുടങ്ങിയവരോടൊപ്പമെല്ലാം അവർക്ക് അഭിനയിക്കാൻ പറ്റിയിട്ടുണ്ട്. വളരെ നല്ല സിനിമകളിലും നല്ല സംവിധായകരുടെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഭയങ്കര അസൂയയാണ്. അതുപോലെ എനിക്ക് അവരുടെ അഭിനയവും വളരെ ഇഷ്ടമാണ്’,

‘ഞാൻ നായികയായി പാടി നടന്നപ്പോൾ ക്യാരക്ടർ റോളുകളിലേക്കാണ് ജലജ പോയത്. അതിന്റെ അസൂയയുണ്ട് അത് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ എനിക്ക് കൂടുതൽ മത്സരം ശ്രീവിദ്യയുമായിട്ട് ആയിരുന്നു. ഒഴിവുകാലം എന്ന സിനിമ കണ്ടാൽ മനസിലാകും. അത്രയും മികച്ച അനുഭവമായിരുന്നു ആ സിനിമ’,

‘ഞങ്ങൾ ഒരു തമിഴ് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷോലയുടെ തമിഴ് പതിപ്പായിരുന്നു. അതിൽ ജയാ ഭാരതിയുടെ കഥാപാത്രം ചെയ്തത് ജലജയാണ്. പണ്ട് കാരവൻ കൾച്ചർ അല്ല. എല്ലാവരും ഒരുമിച്ചായിരുന്നു. ഒരു കുടുംബം പോലെ ആയിരുന്നു’, രോഹിണി പറഞ്ഞു.

ഷോയിൽ വീഡിയോയിലൂടെ പ്രത്യക്ഷപ്പെടുന്ന ജലജ, രോഹിണിയുമായുള്ള സൗഹൃദത്തെ കുറിച്ചും വർഷങ്ങൾക്ക് ശേഷം കാണാൻ സാധിച്ചതിലെ സന്തോഷവും പങ്കുവയ്ക്കുന്നുണ്ട്. ഇന്നും സിനിമയിൽ സജീവമായി നിൽക്കുന്ന രോഹിണിയെ താരം അഭിനന്ദിക്കുന്നുമുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ജലജ ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന ചിത്രത്തിലൂടെ ഗംഭീര മടങ്ങി വരവ് നടത്തിയിരുന്നു.

AJILI ANNAJOHN :