ധാരാളം അവസരങ്ങൾ ലഭിക്കുമെന്ന് കരുതി ; എന്റെ ഫോണൊന്ന് അനങ്ങിയത് പോലുമില്ല; നടി വെളിപ്പെടുത്തടുന്നു

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വെച്ച താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ. ഇതായിപ്പോൾ ടൊവിനോ തോമസ് നായകനായ നവാഗതനായ അരുണ്‍ ബോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂക്ക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിളങ്ങി നിൽക്കുകയാണിപ്പോൾ താരം . ചിത്രം റിലീസായത് മുതൽ മികച്ച പ്രതികരണമാണ് അഹാനയെ തേടിയെത്തുന്നത് . ചിത്രത്തിൽ പകരം വയ്ക്കാനില്ലാത്ത അഭിനയമാണ് അഹാന നടത്തിയതെന്നാണ് പ്രേക്ഷകർ പറയുന്നത് . എന്നാലിതായിപ്പോൾ എന്തുകൊണ്ട് സിനിമകളുടെ എണ്ണം കുറയുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം . ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് അഹാന അത് വെളിപ്പെടുത്തിയത് .

അന്നയും റസൂലും എന്ന ചിത്രത്തിലേക്കാണ് ഏറ്റവും ആദ്യം അവസരം ലഭിച്ചത്. എന്നാൽ , അത് ചെയ്യാന്‍ സാധിച്ചില്ല. പിന്നെ മൂന്ന് വര്‍ഷം കഴിഞ്ഞ് രാജീവ് രവിയുടെ തന്നെ ഞാന്‍ സ്റ്റീവ് ലോപ്പസ് വന്നു.

അഭിനയം തന്നെയാണ് ഇനി കരിയര്‍ എന്നുറപ്പിച്ച സമയമായിരുന്നു അത്. സ്റ്റീവ് ലോപ്പസിന് ശേഷം ഫോണിന് വിശ്രമം ഉണ്ടാവില്ലെന്നും ധാരാളം അവസരം ലഭിയ്ക്കുമെന്നും കരുതി. എന്നാല്‍ എന്റെ ഫോണൊന്ന് അനങ്ങിയത് പോലുമില്ല. സിനിമയില്‍ പിന്നെ ഇല്ലാതിരുന്നത്, അവസരം ലഭിയ്ക്കാത്തത് കൊണ്ടു തന്നെയാണ്.

ഒരു സുഹൃത്ത് വഴിയാണ് ലൂക്കയില്‍ അവസരം ലഭിച്ചത്. 2014 ല്‍ ആണ് ഈ സിനിമയുടെ കഥ കേട്ടത്. നിര്‍മാതാവിനെ കിട്ടാത്തത് കൊണ്ട് നീണ്ടു പോവുകയായിരുന്നു. 2017 ല്‍ സിനിമ പ്രഖ്യാപിച്ചു. അപ്പോഴേക്കും ടൊവിനോ തോമസ് ചില സിനിമകളുമായി തിരക്കിലായി- അഹാന പറഞ്ഞു.

രണ്ട് വര്‍ഷത്തോളം സിനിമയുടെ സ്‌ക്രിപ്റ്റ് തന്റെ കൈയ്യിലുണ്ടായിരുന്നു അതുകൊണ്ട് തന്നെ തിരക്കഥ കാണാപാഠം ആയിരുന്നുവെന്നു നടി പറഞ്ഞു. ഏകദേശം ഒരു അമ്പത് തവണ താന്‍ ലൂക്കയുടെ സ്‌ക്രിപ്റ്റ് വായിച്ചു കാണും. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന സമയത്ത് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഷൂട്ടിംഗ് സമയത്ത് സംവിധായകനും എന്നെകൊണ്ട് ഡയലോഗ് പറയിപ്പിക്കാന്‍ എളുപ്പമായിരുന്നു. എന്റെ ഡയലോഗ് മാത്രമല്ല മറ്റുളളവരുടെതും എനിക്ക് അറിയാമായിരുന്നു. ആദ്യമായിട്ടാണ് നല്ല അഭിനയ സാധ്യതയുളള കഥാപാത്രം ലഭിച്ചതെന്നും പെര്‍ഫോം ചെയ്യാന്‍ വലിയ സ്‌കോപ്പുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

actress- reveals- chances

Noora T Noora T :