പാരമ്പര്യവും ആചാരവും ലിംഗ സമത്വത്തിന്റെ പേരില്‍ തകര്‍ക്കരുത്..!! അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാന്‍ എനിക്കൊപ്പം ആരുണ്ടാകും ?! നടി രഞ്‌ജിനി ചോദിക്കുന്നു…

പാരമ്പര്യവും ആചാരവും ലിംഗ സമത്വത്തിന്റെ പേരില്‍ തകര്‍ക്കരുത്..!! അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാന്‍ എനിക്കൊപ്പം ആരുണ്ടാകും ?! നടി രഞ്‌ജിനി ചോദിക്കുന്നു…

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് നടി രഞ്ജിനി രംഗത്ത്. വിധി വന്ന ദിനം ഹിന്ദുത്വത്തിന്റെ കറുത്ത ദിനമാണെന്നും ലിംഗ സമത്വത്തിന്റെ പേരില്‍ പാരമ്പര്യവും ആചാരവും തകര്‍ക്കപ്പെടുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ വിധിയെ മറിക്കടക്കാന്‍ നമ്മള്‍ ഒന്നിച്ച്‌ നില്‍ക്കണം. അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാന്‍ എനിക്കൊപ്പം ആരുണ്ടാകും എന്നും രഞ്ജിനി പോസ്റ്റില്‍ കുറിച്ചു.

സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തു കൊണ്ടാണ് നടിയുടെ രോഷപ്രകടനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കാലാകാലങ്ങളായി എതിര്‍ത്തു പോരുന്ന ഒരു പറ്റം ആളുകളുടെ നിലപാടുകള്‍ക്കൊപ്പമാണ് രഞ്ജിനിയുടെ നിലപാടും.

Actress RAnjini about Shabarimala issue

Abhishek G S :