ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്- നടി രഞ്ജിനി

ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്- നടി രഞ്ജിനി

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി നടി രഞ്ജിനി രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയില്‍ ആണ്‍മേധാവിത്തമാണ് നടക്കുന്നതെന്നും രഞ്ജിനി ആരോപിച്ചിരുന്നു.

ഇപ്പോൾ നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ രഞ്ജിനി പ്രശംസിച്ചു.താന്‍ ഒരിക്കലും ദിലീപിന് എതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു.

‘നിരപരാധിത്വം തെളിയാതെ സംഘടനയിലേക്ക് വരില്ലെന്ന് വ്യക്തമാക്കി ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന കോടതി വിധിക്കായി നമുക്ക് കാത്തിരിക്കാം. എ.എം.എം.എയുടെ നിലപാടില്‍ എനിക്ക് നിരാശയുണ്ട്’- രഞ്ജിനി വ്യക്താമാക്കി.

2014 ല്‍ പുറത്തിറങ്ങിയ ‘റിങ്‌ മാസ്റ്റര്‍’ എന്ന സിനിമയില്‍ ദിലീപിനൊപ്പം രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ച്ചായിരുന്നു രഞ്ജിനിയുടെ കുറിപ്പ്.

actress ranjini about dileep

Sruthi S :