വിമര്‍ശകരുടെ വാ അടപ്പിച്ച് രംഭ….. വീണ്ടും വധുവിനെ പോലെ അണിഞ്ഞൊരുങ്ങി രംഭ…

വിമര്‍ശകരുടെ വാ അടപ്പിച്ച് രംഭ….. വീണ്ടും വധുവിനെ പോലെ അണിഞ്ഞൊരുങ്ങി രംഭ…

മലയാളി അല്ലെങ്കില്‍ കൂടിയും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രംഭ. മലയാളത്തില്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളുവെങ്കിലും വിവാദ കോളങ്ങളില്‍ സ്ഥിരം ഇടംപിടിക്കുന്ന നടി കൂടിയാണ് രംഭ.

ബിനിനസ്സുകാരനായ ഇന്ദ്രന്‍ പത്മനാഭനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രംഭ. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ രംഭ കാനഡയിലും ചെന്നൈയിലുമായി കുടുംബ ജീവിതം ആസ്വദിക്കുകയായിരുന്നു. ഇതിനിടെയാണ് രംഭ വിവാഹ മോചിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

വിവാഹ മോചനത്തിനായി രംഭ കോടതിയില്‍ കേസ് നല്‍കിയെന്നും മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രശ്‌നമുണ്ടായെന്നുമൊക്കെയുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്… എന്നാല്‍ ഈ ഗോസിപ്പുകള്‍ക്കെല്ലാം ചുട്ട മറുപടിയുമായായാണ് രംഭ എത്തിയത്. മൂന്നാമതും അമ്മയാകുന്നു എന്ന വാര്‍ത്തയറിയിച്ചാണ് രംഭ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്നും സന്തോഷം പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും പ്രാര്‍ത്ഥിക്കണമെന്നും താരം പറയുന്നു. താനും ഭര്‍ത്താവും മൂത്ത രണ്ടു പെണ്‍മക്കളും മൂന്നാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് രംഭ പറഞ്ഞിരുന്നു.


എന്നാലിപ്പോള്‍ വീണ്ടും രംഭ ചര്‍ച്ചയാകുകയാണ്… വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ രംഭയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രംഭയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് രംഭ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടെയും ഉന്നമനത്തിനായി 240ാം ദിവസം (7 മാസം) നടത്തുന്ന ചടങ്ങാണ് ബേബി ഷവര്‍. ചില സ്ഥലങ്ങളില്‍ സീമന്തം, വളകാപ്പ് എന്നും ഈ ചടങ്ങിനെ പറയാറുണ്ട്. ചടങ്ങില്‍ ഏറെ സന്തോഷവതിയായി രംഭ നൃത്തം വെയ്ക്കുന്നതും കാണാം. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള രംഭയുടെ ചിത്രങ്ങളും വൈറലാണിപ്പോള്‍.

Actress Rambha in baby shower function

Farsana Jaleel :