കലോത്സവവേദിയിൽ കയ്യാങ്കളി – ആളുമാറി നടി പ്രവീണയുടെ മകളെ ആക്രമിച്ചു !!!

കലോത്സവവേദിയിൽ കയ്യാങ്കളി – ആളുമാറി നടി പ്രവീണയുടെ മകളെ ആക്രമിച്ചു !!!

സിനിമ – സീരിയൽ രംഗത്തെ നിറ സാന്നിധ്യമാണ് നടി പ്രവീണ. ഇപ്പോൾ സിനിമകളേക്കാൾ സീരിയലിലാണ് നടി സജീവമായിരിക്കുന്നത്. ഏതു കഥാപാത്രവും കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന പ്രവീണക്ക് ഒരു മകളാണ് ഉള്ളത്. ഗൗരി പ്രമോദ്.

ഇപ്പോൾ ആള് മാറി അക്രമിക്കപ്പെട്ടിരിക്കുകയാണ് ഗൗരി പ്രമോദ്. കലോത്സവ വേദിയിലെ ഉന്തും തള്ളിനുമിടയിൽ ആളുമാറി ഗൗരിയെ ആക്രമിക്കുകയായിരുന്നു. ക്രൈസ്റ്റ് നഗർ സ്കൂളിലെ പ്ലസ് ഒന്നു വിദ്യാർത്ഥിനിയാണ് ഗൗരി പ്രമോദ്. തിരുവനതപുരം ജില്ലാ കലോത്സവത്തിൽ നാടക വേദിയിലെ കൂട്ടത്തല്ലിനിടയിലാണ് ഗൗരിക്ക് പരിക്ക് സംഭവിച്ചത് .

നാടകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് കാർമൽ സ്കൂൾ ആയിരുന്നു. ഇതിൽ നെയ്യാറ്റിൻകര ബോയ്സ് സ്കൂളുമായി തർക്കം വരികയായിരുന്നു. ആക്രമണത്തിന് വിദ്യാർത്ഥികളുടെ പേരിലെത്തിയവരെ ഭയന്ന് കാർമൽ സ്കൂൾ കുട്ടികൾ അഭയം തേടിയത് ക്രൈസ്ട് നഗർ സ്കൂൾ കുട്ടികൾക്കുള്ള മുറിയിലാണ്. കാർമൽ സ്കൂൾ വിദ്യാർത്ഥിയായാണെന്നു തെറ്റിദ്ധരിച്ചാണ് ഗൗരിക്ക് പരിക്കേറ്റത്.

actress praveenas daughter hospitalized

Sruthi S :