” ആറു മാസത്തോളം അപരിചിതരെ പോലെയാണ് കഴിഞ്ഞത് : ആ സംഭവത്തോടെയാണ് ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചത് ” – നടി ചിത്ര

” ആറു മാസത്തോളം അപരിചിതരെ പോലെയാണ് കഴിഞ്ഞത് : ആ സംഭവത്തോടെയാണ് ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചത് ” – നടി ചിത്ര

ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ചിത്ര . സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യുന്ന സമയത്താണ് വിവാഹവും അതിനെ തുടർന്നുള്ള പിൻവാങ്ങലും. വിവാഹത്തിനും ഏറെ മുൻപ് തന്നെ ചിത്ര സിനിമയെ വിട്ടകന്നിരുന്നു. സിനിമ തിരക്കിനിടയിൽ അമ്മയുടെ മരണം സംഭവിചപോൾ അച്ഛനും അങ്ങനെ സംഭവിക്കരുതെന്നു ചിത്ര ആഗ്രഹിച്ചു. അങ്ങനെ സിനിമയെ മറന്ന ചിത്ര അതോടെ വിവാഹിതയുമായി. അപ്പോളൊന്നും ഭർത്താവുമായി അടുപ്പമില്ലായിരുന്നെന്നു ചിത്ര പറയുന്നു .

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തനിക്കും ഭർത്താവിനും ഇടയിൽ ഒരടുപ്പവും ഉണ്ടായിരുന്നില്ലെന്നും ആറുമാസം രണ്ട് അപരിചിതരെ പോലെയാണ് ഞങ്ങൾ ജീവിച്ചതെന്നും ചിത്ര വെളിപ്പെടുത്തുന്നു. “ഇഷ്ടവുമില്ല, വെറുപ്പുമില്ല എന്നൊരു അവസ്ഥ,” ചിത്ര പറയുന്നു.

ഭർത്താവിന്റെ വീട്ടുകാർക്ക് സിനിമാ അഭിനയം ഇഷ്ടമാകില്ലെന്ന മുൻവിധിയോടെ ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനവും അതിനിടയിൽ ചിത്ര എടുത്തിരുന്നു. എന്നാല്‍, “എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ്, അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല എന്ന് ഭർത്താവ് നൽകിയ പിന്തുണയാണ് കല്യാണശേഷം ‘മഴവില്ല്’, ‘സൂത്രധാരൻ’ എന്നീ ചിത്രങ്ങളിൽ അഭിനയിക്കാൻ കാരണമായത്,” അവർ കൂട്ടിച്ചേർക്കുന്നു.

“അച്ഛന്റെ അസുഖം കൊണ്ടാണ് അഭിനയിക്കേണ്ട​ എന്നു തീരുമാനത്തിനു പിറകിലെങ്കിൽ അതു പ്രശ്നമാക്കേണ്ട, അച്ഛനെ ഞാൻ നോക്കിക്കോളാം എന്ന് അദ്ദേഹം പറഞ്ഞു. ആ ദിവസത്തിനു ശേഷമാണ് ഭാര്യാഭർത്താക്കന്മാരായി ഞങ്ങൾ ജീവിക്കാൻ തുടങ്ങിയത്.”

Tamil Actress Chitra Photos

ഞാൻ സിനിമാനടിയായിരുന്നെന്ന് എന്റെ മോൾക്ക് അറിയില്ലായിരുന്നു. പുതിയ താരങ്ങളുടെ സിനിമകൾ മാത്രമേ അവൾ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ നടിയായിരുന്നെന്നും എന്റെ ചിത്രങ്ങളെ കുറിച്ചുമൊക്കെ അവൾ മനസ്സിലാക്കുന്നത്. അമ്മ എനിക്കു വേണ്ടിയാണോ അഭിനയം നിർത്തിയത്, വീണ്ടും​ അഭിനയിക്കണം, കരിയറിലേക്ക് തിരിച്ചെത്തണം എന്നൊക്കെ അന്നവൾ പറഞ്ഞു, ചിത്ര പറയുന്നു.

actress chithra about husband

Sruthi S :