ഷർട്ട് ഊരിയാണ് പുരുഷന്മാർ ക്ഷേത്രത്തിൽ കയറാറുള്ളത്, സ്ത്രീകളും ഇനി അത് പോലെ ചെയ്യുമോ ?! ഇനി പുരുഷന്മാരുടെ ടോയ്‌ലറ്റിൽ കയറാനും ഇവർ കോടതിയിൽ പോകുമോ ?! രൂക്ഷ വിമർശനവുമായി അനുശ്രീ….

ഷർട്ട് ഊരിയാണ് പുരുഷന്മാർ ക്ഷേത്രത്തിൽ കയറാറുള്ളത്, സ്ത്രീകളും ഇനി അത് പോലെ ചെയ്യുമോ ?! ഇനി പുരുഷന്മാരുടെ ടോയ്‌ലറ്റിൽ കയറാനും ഇവർ കോടതിയിൽ പോകുമോ ?! രൂക്ഷ വിമർശനവുമായി അനുശ്രീ….

ശബരിമലയില്‍ സ്‌ത്രീകൾ കയറുന്നതിന് കുഴപ്പമില്ല എന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ കേരളത്തിൽ പ്രതിഷേധം അലയടിക്കുകയാണ്. പലരും സുപ്രീംകോടതി വിധിയെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടി അനുശ്രീ രംഗത്ത് വന്നു. എന്ത് അരുതെന്ന് പറയുന്നുവോ അത് ചെയ്യാനുള്ള പ്രവണതയായേ ഈ കാര്യത്തെ കാണാന്‍ കഴിയുവെന്ന് അവര്‍ പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീംകോതിയുടെ വിധിയെ അംഗീകരിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും കാരണം സ്‌ത്രീകളെ അമ്പലത്തിൽ കയറ്റുന്നില്ല, മറ്റി നിര്‍ത്തുന്നു എന്ന് പരാതിപെട്ടാല്‍ കോടതിക്ക് ഇങ്ങനെയേ വിധി പുറപ്പെടുവിക്കാന്‍ കഴിയൂ. എന്നാല്‍ എല്ലായിടത്തും സമത്വം വേണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയുമോ എന്ന് അനുശ്രീ ചോദിക്കുന്നു. സദ്‌ഗുരു പറയുന്നത് പോലെ അങ്ങിനെയാണെങ്കില്‍ ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ്‌ലറ്റുകൾ. സമത്വം വേണം എന്ന് പറയുന്ന സ്‌ത്രീകൾ പുരുഷന്മാരുടെ ടോയ്‌ലറ്റിൽ പോകാറുണ്ടോയെന്നും ചോദിച്ചു.

ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിന്റേയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി ഇനി ശബരിമല മാത്രമേയുള്ളൂ എന്ന ചിലരുടെ ആഗ്രഹവുമല്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അത് ചെയ്യാനുള്ള പ്രവണതയായി മാത്രമേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂ എന്നാണ് അനുശ്രീയുടെ അഭിപ്രായം. പുരുഷന്മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രങ്ങളില്‍ കയറാറുള്ളത്. സ്ത്രീകള്‍ അതുപോലെ വേണമെന്ന് കരുതാനാകുമോയെന്നും അനുശ്രീ ചോദിക്കുന്നു.

Actress Anusree against Sabarimala verdict

Abhishek G S :