ഈ അശ്ളീല വീഡിയോ എന്റേതല്ല , ദയവ് ചെയ്ത് ഉപദ്രവിക്കരുത് – അപേക്ഷയുമായി M80 മൂസ നായിക.

സ്ത്രീകളെ ഏത് വിധേനയും അപമാനിക്കാനുള്ള ഇടമായി മാറുകയാണ് ഇന്റർനെറ്റ്. ഒളിക്യാമറയും മോർഫിങ്ങും മാത്രമല്ല , മുഖ സാദൃശ്യം കൊണ്ട് പോലും സ്ത്രീകൾ സൈബർ ഇടങ്ങളിൽ അപമാനിക്കപ്പെടുന്നു .

ഇപ്പോളിതാ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അശ്ളീല വീഡിയോ തന്റെയല്ല എന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് m80 മൂസ എന്ന സീരിയലിലെ അഞ്ചു . തന്റെ മുഖ സാദൃശ്യം ഉള്ള ഒരാളുടെ വീഡിയോ തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുകയാണ്. 2 കൊല്ലമായി ഈ വീഡിയോ ഇറങ്ങിയിട്ട് എന്ന് കുട്ടി പറയുന്നു.

ഇപ്പോളിതാ ഇതിനെ പറ്റിയുള്ള വെളിപ്പെടുത്തലുമായി സീരിയലിലെ തന്നെ നായികയായ സുരഭിയും ആ കുട്ടിയും എത്തിയിരിക്കുകയാണ്. ഇത് ഇറങ്ങിയതോടെ ആ കുട്ടി ആത്മഹത്യക്ക് വരെ ശ്രമിച്ചെന്ന് സുരഭി പറയുന്നു. വീഡിയോയ്ക്ക് എതിരെ ഒത്തിരി കേസുകൾ സമർപ്പിച്ചെങ്കിലും ഇപ്പോഴും അത് പ്രചരിക്കുകയാണ്. ഇതിന്റെ പേരിൽ ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും അഞ്ചു പറയുന്നു.

Actress anju against fake news

Sruthi S :