കർശന ഉപാധികൾ.. രണ്ട് കോടി പ്രതിഫലം, അമിതമായ ഗ്ലാമർ രംഗങ്ങളിലോ റൊമാന്റിക് രംഗങ്ങളിലോ അഭിനയിക്കില്ല; ആ സിനിമ ഏറ്റെടുത്തതിന് പിന്നിലെ അറിയാകഥ

തെലുങ്ക് താരം ബാലകൃഷ്ണ നായകനാകുന്ന നൂറ്റി ഏഴാമത്തെ ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയാകുന്നത്. ചിത്രത്തിന്റെ ലോഞ്ച് ഹൈദരാബാദില്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചിത്രത്തില്‍ നായികയാകാന്‍ തീരെ താത്പര്യമില്ലാതിരുന്ന ശ്രുതിഹാസന്‍ ദീര്‍ഘകാല സുഹൃത്തായ സംവിധായകന്‍ ഗോപി ചന്ദ് മല്ലിനേനിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഒടുവില്‍ സമ്മതം മൂളിയത്.

കര്‍ശനമായ ചില ഉപാധികള്‍ മുന്നോട്ടുവച്ച ശേഷമാണ് ശ്രുതി ഈ ചിത്രത്തിലഭിനയിക്കാമെന്നേറ്റത്. രണ്ട് കോടി രൂപയാണ് ശ്രുതി പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇത് നിര്‍മ്മാതാക്കള്‍ സമ്മതിക്കുകയും ചെയ്തു. അമിതമായ ഗ്‌ളാമര്‍ രംഗങ്ങളിലോ റൊമാന്റിക് രംഗങ്ങളിലോ അഭിനയിക്കാനാവില്ലെന്ന ശ്രുതിയുടെ വ്യവസ്ഥയും നിര്‍മ്മാതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്.

നായകനെ ആലിംഗനം ചെയ്യാനോ ഇന്റിമേറ്റ് രംഗങ്ങളിലഭിനയിക്കാനോ കഴിയില്ലെന്ന ശ്രുതിയുടെ വ്യവസ്ഥ സംവിധായകനും അംഗീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്.

Noora T Noora T :