പ്രിയ ഇത്ര നന്നായി പാടുമോ? അഭിമുഖത്തിൽ പറഞ്ഞത് ശരിയായുന്നല്ലേ? കമന്റുമായി ആരാധകർ

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ ലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരമാണ് പ്രിയ വാര്യർ. സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയയുടെ പണ്ടത്തെ ഒരു സംഗീത കച്ചേരി വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 2018ലെ ചെമ്പൈ സംഗീതോത്സവത്തിൽ പ്രിയ കച്ചേരി നടത്തുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രിയ ഇത്ര നന്നായി പാടുമോ? അഭിമുഖത്തിൽ പറഞ്ഞത് ശരിയായുന്നല്ലേ? എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായാണ് ഇത് നടത്തപ്പെടുന്നത്.

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവഹിച്ച ‘കൊള്ള’എന്ന ചിത്രമാണ് പ്രിയയുടേതായി അവസാനം പുറത്തിറങ്ങിയത്. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ, പ്രിയ വാരിയർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Noora T Noora T :