എനിക്ക് വേണ്ടി ഒരു ലൗ സ്റ്റോറി എഴുതാൻ സുഹൃത്തുക്കളായ എഴുത്തുകാരോട് പറയാറുണ്ട്… ഇന്ന് പ്രായമൊന്നും പ്രശ്നമല്ല! മൂന്ന് വർഷത്തിന് ശേഷമായുള്ള സന്തോഷ വാർത്തയുമായി മഞ്ജു വാര്യർ

കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ മുന്നേറുകയാണ് നടി മഞ്ജു വാര്യർ.. സാധാരണക്കാരിയായ ഒരു നടിയാണെന്ന് മഞ്ജു അവർത്തിക്കുമ്പോഴും മഞ്ജുവിനെ ആരാധകർ സമാനതകളില്ലാത്ത താരമായാണ് കാണുന്നത്. തമിഴിൽ മഞ്ജുവിന്റെ തുനിവ് ഇറങ്ങിയപ്പോൾ ആയിഷയാണ് ഇനി മലയാളത്തിൽ ഇറങ്ങാനുള്ളത്. എല്ലാം കൊണ്ടും ഏറെ വ്യത്യസ്ത പുലർത്തുന്ന ചിത്രമായിരിക്കും ആയിഷ.

നൃത്തനാടകവുമായി മഞ്ജു വാര്യർ അരങ്ങിലെത്തുന്നുണ്ട്.സൂര്യ ഫെസ്റ്റിവലിന്റെ സമാപന ദിനമായ 21നാണ് മഞ്ജു വാര്യർ ‘രാധേശ്യാം’ എന്ന നൃത്തനാടകം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ ഇതാദ്യമായാണ് നൃത്തനാടകം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ അഭിമുഖവും നടി പറഞ്ഞ വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്

മൂന്ന് വർഷത്തിന് ശേഷമാണ് ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യാൻ പോവുകയാണ്. കൊവിഡ് പ്രതിസന്ധി മൂലവും ഷൂട്ടിംഗ് തിരക്കുകൾ മൂലവുമാണ് വൈകിയത്. അപ്പോൾ ലൈവ് പെർഫോമൻസ് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. ലൈവ് പെർഫോമൻസ് ചെയ്യാൻ നല്ല പോലെ തയ്യാറെടുപ്പ് നടത്തണം. അത് കൊണ്ടാണ് വൈകിയത്. 21ാം തിയതിയാണ് എന്റെ ലൈവ് പെർഫോമൻസ്. സോളോ അല്ലാതെ ആദ്യമായി ഡാൻസ് ഡ്രാമ ചെയ്യുകയാണ്. രാധയുടെയും കൃഷ്ണനെയും കഥ.

‘അസുരന് ശേഷം എനിക്ക് വന്ന സിനിമകളിൽ കൂടുതലും അസുരനുമായി സാമ്യമുള്ളതായിരുന്നു. തുനിവിൽ എന്റേതായ ഫ്രണ്ട്ലി സജഷൻ ഉണ്ടായിരുന്നു. എന്റെ കഥാപാത്രം ഇങ്ങനെ ആണെങ്കിലോ എന്ന തരത്തിൽ. സംവിധായകൻ വിനോദ് അതിനോട് സഹകരിച്ചു’

‘നിങ്ങളുടെ നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കാൻ പറ്റുമോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞു. വിനോദ് സാർ എന്റെ സജഷനിൽ ഹാപ്പി ആയിരുന്നു’

‘മലയാളത്തിൽ അടുത്തിടെ ചെയ്ത സിനിമകളുടെയും ഡിസ്കഷനിൽ ഞാനും പങ്കാളി ആയിരുന്നു. ചർച്ചകളും ഫൈറ്റും ഉണ്ടാവും. സ്ക്രിപ്റ്റിന്റെ എല്ലാ ഘട്ടങ്ങളിലും എന്നെ അറിയിക്കാറുണ്ട്. ഒരു ടീം വർക്ക് ആണ്. ‌‌ആയിഷയിലെ കഥാപാത്രം എനിക്കിഷ്ടപ്പെട്ടു’

‘സൗദി അറേബ്യയിലെ ഒരു ഗദ്ദാമ ആണ് കഥാപാത്രം. സാധാരണയായി ഗദ്ദാമമാർ ഉപദ്രവിക്കപ്പെടുന്നതാണ് സിനിമകളിൽ കാണാറ്. പക്ഷെ ഇത് അങ്ങനെയല്ല. ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ്’

ഇന്ത്യക്കാരും അറബികളും തമ്മിലുള്ള ബന്ധത്തെ പോസിറ്റീവ് ആയാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. സാധാരണ ഇന്ത്യക്കാർ അറബ് നാടുകളിൽ ടോർച്ചർ ചെയ്യപ്പെടുന്നതാണ് സിനിമകളിൽ കാണാറ്. ആയിഷയുടെ അറബിക് വെർഷനിൽ കേരളത്തിൽ നിന്നുള്ള ഭാഗങ്ങൾ കുറവായിരിക്കും’

‘പാട്ടുകളും നീക്കം ചെയ്തേക്കും. മാധവനോടൊപ്പമുള്ള ഹിന്ദി സിനിമ ക്യൂട്ട് ലവ് സ്റ്റോറി ആണ്. മാഡിക്ക് കൊവിഡ് വന്ന ശേഷം ഷൂട്ടിംഗ് നിർത്തി. ഇപ്പോൾ വീണ്ടും തുടങ്ങാനിരിക്കുന്നു

‘ആളുകൾക്ക് ലൗ സ്റ്റോറിയുമായി എന്നെ സമീപിപ്പിക്കാൻ പേടി ആണെന്ന് തോന്നുന്നു. എനിക്ക് വേണ്ടി ഒരു ലൗ സ്റ്റോറി എഴുതാൻ സുഹൃത്തുക്കളായ എഴുത്തുകാരോട് പറയാറുണ്ട്. എനിക്ക് ആ സോൺ എക്സ്പ്ലോർ ചെയ്യണമെന്നുണ്ട്. ഇന്ന് പ്രായമൊന്നും ഒരു പ്രശ്നമല്ല’ ‘നിങ്ങളുടെ ഇമേജിനേഷനിൽ വൈൽഡ് ആയി പോവാനാണ് പറയാറ്. ഒരേ സിനിമകൾ ചെയ്യുന്നത് മടുപ്പുളവാക്കും. ചിലപ്പോൾ കഥ പറയുമ്പോൾ തുടക്കത്തിൽ തന്നെ ഈ കഥ എങ്ങനെ പോവുമെന്ന് മനസ്സിലാവും. നമുക്ക് മടുക്കുന്നുണ്ടെങ്കിൽ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ’ പ്രേക്ഷകരുടെ സ്നേഹം പരിധികളില്ലാതെ ലഭിക്കുന്നുണ്ട്. നല്ല സിനിമകളിലൂടെ ആ സ്നേഹം തിരിച്ചു കൊടുക്കാനാണ് ശ്രമിക്കുന്നത്. ചില അനുമാനങ്ങൾ തെറ്റിയിട്ടുണ്ട്. പക്ഷെ നല്ല സിനിമകൾ ചെയ്യാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു.

Noora T Noora T :