നീ ആരാണെന്ന് എനിക്കറിയാം, നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം! ഭാവനയുടെ ഭർത്താവിന്റെ ആ വാക്കുകൾ, നവീൻ ഞെട്ടിച്ചു കളഞ്ഞു

നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുപരിപാടികളിലും സിനിമകളിലും സജീവമായിരിക്കുകയാണ് ഇപ്പോൾ ഭാവന. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോൾ പോരാട്ടത്തിന്റെ പെൺപ്രതീകം എന്നാണ് ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. നിരവധി പ്രതിബന്ധങ്ങൾ വന്നുചേരുമ്പോഴും നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുകയാണ് ഭാവന.

അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടേയും നവീന്റേയും വിവാഹം. 2018 ജനുവരി 23നാണ് സുഹൃത്തും കന്നട സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തത്.

ഇപ്പോഴിതാ ഭർത്താവ് നവീനെ കുറിച്ച് ഭാവന പങ്കുവെച്ച സോഷ്യൽമീഡിയ കുറിപ്പാണ് വൈറലാകുന്നത്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു… നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ…?. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു… അതെ… എനിക്ക് വേണ്ടതും അതാണെന്ന്…’ ഭർത്താവ് നവീനൊപ്പമുള്ള പ്രണയാദ്രമായ ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചു. ഭാവനയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ കമന്റുമായി എത്തി. ‘ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് ചെന്നുപെട്ടത്… നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ…’ തുടങ്ങിയ കമന്റുകളാണ് പലരും കുറിച്ചത്.

2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. വിവാഹശേഷം കന്നട സിനിമകളിലാണ് ഭാവന കൂടുതലും അഭിനയിച്ചത്. ചില ടെലിവിഷൻ പരിപാടികളിലും മറ്റും പങ്കെടുക്കാൻ മാത്രമാണ് ഭാവനയെ മലയാളത്തിലേക്ക് എത്തിയിരുന്നത്.

Noora T Noora T :