എല്ലാം അതിന്റെ തുടർച്ച, സന്തോഷം നിറഞ്ഞ് തുളുമ്പി ഭാവന,കാരണം ഇങ്ങനെ! ഞെട്ടിച്ചു കളഞ്ഞു

ഭാവനയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി മാറിയ ഭാവന എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. നിലപാടുകളിലുള്ള വ്യക്തതയും കൃത്യതയുമാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടി. ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. നിറചിരിയോടെ നായകൻ ഷറഫുദ്ദീനൊപ്പം ഇരിക്കുന്ന ഭാവനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്.

സോഷ്യൽ മീഡിയയിൽ നടി നിറഞ്ഞ്‌നിൽക്കുകയാണ്. തന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി . തിരുവോണ ദിനത്തില്‍ പങ്കുവെച്ച ചിത്രത്തിന്റെ തുടർച്ചയായിട്ടാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹാഫ് സാരിയിലുള്ള ചിത്രത്തിന് നേരത്തേയും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. പ്രമുഖർ ഉള്‍പ്പടെ കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. പ്രണവ് രാജാണ് താരത്തിന്റെ പുതിയ ചിത്രം പകർത്തിയിരിക്കുന്നത്. സജ്ന മെയ്ക്ക് അപ്പ് നിർവ്വഹിച്ചപ്പോള്‍ ശബരിനാഥാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. കമന്റ് ബോക്സ് സ്നേഹം കൊണ്ട് നിറയുകയാണ്.

പൊതുവേദിയിലും ഇത്തരം പരിപാടികളും വളരെ വർഷങ്ങൾക്ക് ശേഷം കുറച്ച് മാസം മുമ്പാണ് ഭാവന പങ്കെടുത്ത് തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷം ഭാവന ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് സംസ്ഥാന സർക്കാരിൻ്റെ ഐഎഫ്എഫ്കെ ചടങ്ങിലാണ്. മനപൂർവം താൻ മലയാള സിനിമയിൽ നിന്നും വിട്ടുനിന്നതാണെന്ന് മുമ്പൊരിക്കൽ അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നു. മലയാളത്തിൽ നിന്നും വിട്ടുനിന്നെങഅകിലും ഭാവന കന്നടയിലും മറ്റും നിരന്തരമായി സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ഭാവനയുടെ ഓരോ കുഞ്ഞ് വിശേഷങ്ങളും ഇപ്പോൾ മലയാളിയും ആഘോഷിക്കുന്നുണ്ട്.

Noora T Noora T :