നേതാജിക്ക് അധികാരത്തിനോട് ആര്‍ത്തിയില്ലായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനോട് ആയിരുന്നു അദ്ദേഹത്തിന്റെ ആര്‍ത്തി; വിഡി സവര്‍ക്കറും സുഭാഷ് ചന്ദ്ര ബോസും സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവനകള്‍ രാജ്യം വിസ്മരിച്ചു; കങ്കണ റണാവത്ത്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ കങ്കണ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താനൊരു ഗാന്ധിവാദിയല്ല, നേതാജി സുഭാഷ് ചന്ദ്രബോസ് വാദി ആണെന്ന് നടി കങ്കണ റണാവത്ത്. വിഡി സവര്‍ക്കറും സുഭാഷ് ചന്ദ്ര ബോസും സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവനകള്‍ രാജ്യം വിസ്മരിച്ചു, സമരം കൊണ്ടോ ദണ്ഡി മാര്‍ച്ച് കൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് കങ്കണ പറയുന്നത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുകയും സ്വന്തം സൈന്യത്തെ ഉണ്ടാക്കുകയും ചെയ്തയാളാണ് നേതാജി. അദ്ദേഹം ലോകം മുഴുവന്‍ സംസാരിച്ച് ഇന്ത്യയിലെ അപകടകരമായ സാഹചര്യത്തെ കുറിച്ച് സംസാരിച്ചു. ഇത് ബ്രിട്ടീഷുകാര്‍ക്ക് വന്‍ സമ്മര്‍ദമുണ്ടാക്കി. അവര്‍ക്ക് തോന്നിയവര്‍ക്കാണ് അധികാരം കൈമാറിയത്.

നേതാജിക്ക് അധികാരത്തിനോട് ആര്‍ത്തിയില്ലായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനോട് ആയിരുന്നു അദ്ദേഹത്തിന്റെ ആര്‍ത്തി. അതിനായി പ്രവര്‍ത്തിക്കുകയും നേടിയെടുക്കുകയും ചെയ്തു എന്നാണ് കങ്കണ പറയുന്നത്. ഡല്‍ഹിയില്‍ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനഃനാമകരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു കങ്കണയുടെ പ്രതികരണം.

സെപ്റ്റംബര്‍ എട്ടിനാണ് ഡല്‍ഹിയില്‍ കര്‍ത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയാണ് കര്‍ത്തവ്യപഥ്. നേരത്തെ രാജ്പഥ് എന്നായിരുന്നു ഇതിന്റെ പേര്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ഇന്ത്യാഗേറ്റില്‍ മോദി അനാച്ഛാദനം ചെയ്തു.

Vijayasree Vijayasree :