യാത്ര പുറപ്പെടുന്ന സമയത്ത് ആ വിവരം അറിഞ്ഞു,ഒരുപാട് സങ്കടപ്പെടുത്തിയ കാര്യമായിരുന്നു അത് ഒരു ദാക്ഷിണ്യവുമില്ലാതെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്, മഞ്ജുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ

വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നടിയാണ് മഞ്ജു വാര്യര്‍. 1999 ൽ ഇറങ്ങിയ പത്രമാണ് നടൻ ദിലീപുമായുള്ള വിവാഹത്തിന് മുൻപേ മഞ്ജു അഭിനയിച്ച അവസാന സിനിമ. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു.

പൊതുവില്‍ രണ്ടാം വരവില്‍ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജുവാര്യര്‍ കടന്നു വന്നത്. ഒരേസമയം ഉദാഹരണം സുജാതയില്‍ പത്താംക്ലാസുകാരിയുടെ അമ്മയാവുകയും, ലൂസിഫറിൽ കൗമാരക്കാരിയുടെ അമ്മയാവുകയും അതിനൊപ്പം തന്നെ ജോ ആന്റ് ദ ബോയിലെ തീപ്പൊരി പെണ്‍കുട്ടിയാവുകയും ചെയ്ത മഞ്ജു തകര്‍ത്തത് കാലങ്ങളായി തുടരുന്ന സിനിമയിലെ, പ്രത്യേകിച്ചും മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെയാണ്

ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് താരം. ഓണത്തോട് അനുബന്ധിച്ച് ഒരു ചാനലിന് മഞ്ജു നൽകിയ അഭിമുഖം ശ്രദ്ധ നേടുകയാണ്

കുട്ടിക്കാലത്ത് തന്നെ സിനിമകൾ കാണാൻ അവസരമുണ്ടായിരുന്നു തനിക്കെന്നാണ് മഞ്ജു വാര്യർ പറയുന്നത് . കണ്ടതാണെങ്കിലും വീണ്ടും അതേ സിനിമ കാണുന്ന ശീലമായിരുന്നു. എല്ലാ ശനിയും ഞായറും സിനിമ കണ്ടിരിക്കണമെന്നുള്ളത് ഞങ്ങളുടെ വീട്ടിലെ നിയമമായിരുന്നു. ഞാന്‍ സിനിമയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചത് അച്ഛന്റെ ചേട്ടനായിരുന്നു അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. നൃത്തവും സിനിമയുമൊക്കെ ഏറെയിഷ്ടമാണ്. ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിക്കാനായി യാത്ര പുറപ്പെടുന്ന സമയത്താണ് വല്യച്ഛന്‍ മരിച്ചുവെന്ന വിവരം വന്നത്. ഒരുപാട് സങ്കടപ്പെടുത്തിയ കാര്യമാണ് ഇതെന്ന് മഞ്ജു വാര്യർ പറയുന്നു.

എപ്പോഴും ചിരിച്ച് കൂളായി ഇടപെടുന്ന ആള്‍, മഞ്ജുവിനെക്കുറിച്ച് എല്ലാവരും അങ്ങനെയാണ് പറയാറുള്ളത്. എവിടുന്നേലും ഇന്‍സ്പയേര്‍ഡ് ചെയ്തതല്ല അത്. എന്റെയൊരു സ്വഭാവം അങ്ങനെയായതുകൊണ്ടാണ്. അപ്‌സെറ്റൊക്കെയാവാറുണ്ട്. അതിനൊന്നും അങ്ങനെ രീതികളൊന്നുമില്ല. ചില സമയത്ത് എക്‌സ്പ്രസ് ചെയ്യാറുണ്ടെന്നുമായിരുന്നു സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞത്.

വീട്ടിലാരും എന്റെ ഫാനല്ല. സത്യസന്ധമായി വിമര്‍ശിക്കുന്നവരാണ് അമ്മയും ചേട്ടനും. ഉള്ള കാര്യം ഉള്ളത് പോലെ ഒരു ദാക്ഷിണ്യവുമില്ലാതെ മുഖത്ത് നോക്കി പറയുന്നവരാണ്. അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയുമെല്ലാം കാര്യങ്ങള്‍ പറഞ്ഞ് തരാറുണ്ട്. നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോയ കാര്യങ്ങളെക്കുറിച്ചൊക്കെ അവര്‍ പറയാറുണ്ട്. സുഹൃത്തുക്കളും പറഞ്ഞ് തരാറുണ്ട്. അങ്ങനെയാണ് എനിക്ക് സ്വയം ഇപ്രൂവ് ചെയ്യാന്‍ അവസരം കിട്ടുന്നതെന്നും മഞ്ജു പറയുന്നു.

നൃത്തത്തെ കൂടുതല്‍ സ്‌നേഹിക്കുന്നത് അമ്മയാണ്. അമ്മയ്ക്ക് നൃത്തത്തോടുള്ള പാഷന്‍ കൊണ്ടാണ് ഞാന്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയത്. അമ്മയ്ക്ക് അമ്മയുടെ കുട്ടിക്കാലത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചിരുന്നില്ല. 4 വയസായപ്പോഴേക്കും അമ്മ എന്നെ ഡാന്‍സിന് ചേര്‍ത്തിരുന്നു. എല്ലായ്‌പ്പോഴും അമ്മ കൂടെ വരും. സ്‌കൂളന്വേഷിക്കുന്നതിന് മുന്‍പെ അവിടത്തെ ഡാന്‍സ് ടീച്ചറേതാണെന്നായിരുന്നു അച്ഛന്‍ നോക്കിയിരുന്നത്. യുവജനോത്സവത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്, കലാജീവിതത്തിൽ ഏറെ നിർണ്ണായകമായിരുന്നു അതെന്നും താരം വ്യക്തമാക്കിയിരുന്നു.

സിനിമാജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ സന്തോഷമാണ്. എനിക്ക് കിട്ടിയ സ്‌നേഹസൗഭാഗ്യങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഒരുമറയുമില്ലാതെ പ്രേക്ഷകര്‍ എന്നെ മനസ് നിറഞ്ഞ് സ്‌നേഹിച്ചിട്ടുണ്ട്. അത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. നല്ല സിനിമകളിലൂടെയേ എനിക്കത് തിരിച്ച് കൊടുക്കാനാവൂ. തുടക്കത്തിലൊക്കെ കഥ കേള്‍ക്കുമ്പോള്‍ അച്ഛനും അമ്മയുമൊക്കെ കൂടെയിരിക്കാറുണ്ടായിരുന്നു. ഇപ്പോ എനിക്കൊരു ടീമുണ്ട്, തീരുമാനം ഞാനാണ് എടുക്കുന്നതെന്നും താര കൂട്ടിച്ചേർത്തു

Noora T Noora T :