കാത്തിരിപ്പുകൾക്ക് വിരാമം, പൊട്ടിച്ചിരിച്ച് ഭാവന, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദുൽഖർ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പിന്നീട് മലയാള സിനിമയിൽ ഭാവന മുഖം കാണിച്ചിട്ടില്ല. ഭാവനയുടെ ഒരു തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു മലയാളികൾ

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയാണ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തുവിടുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ദുൽഖർ സൽമാൻ. ഇത് വളരെ മധുരമുള്ള സിനിമയാണെന്ന് കരുതുന്നു എന്നും ഭവനയ്ക്ക് ആശംസകൾ അറിയിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് ദുൽഖർ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

ഭാവനയും ഷറഫുദ്ദീനും ഉള്ളതാണ് പോസ്റ്ററിലെ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പങ്കുവെച്ച് നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകൾ അറിയിക്കുന്നത്. ഭാവനയുടെ തിരിച്ചുവരവ് ആരാധകരോടൊപ്പം സഹപ്രവർത്തകരും, മറ്റ് താരങ്ങളും ആഘോഷമാക്കുകയാണ്. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും. അഞ്ചര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നത്

ഏറെ പ്രതീക്ഷയുള്ള സിനിമയാണിതെന്നും മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. ഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും സിനിമയിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും അടുത്തുടെ ഷറഫുദീനും പറഞ്ഞിരുന്നു.

കലയുടെ ഭാഗത്ത് മാത്രം നിൽക്കുക എന്നത് മാത്രമാണ് ആലോചിക്കുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല,സിനിമയുടെ പ്രൊഡ്യൂസറാണ് ഭാവനയോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട ഭാവന അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. സ്ത്രീപക്ഷ സിനിമയാണെന്ന് പറയാൻ പറ്റില്ല. ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടെന്നായിരുന്നു ഷറഫുദീൻ പറഞ്ഞത്

അറുപതിലേറെ ചിത്രങ്ങളില്‍ നായികയായി വേഷമിട്ട ഭാവന വിവാഹ ശേഷം അഭിനയത്തില്‍ നിന്നും നീണ്ട ഒരു ഇടവേള എടുക്കുകയായിരുന്നു . 2018 ജനുവരി 23 നാണ് കന്നഡ സിനിമാ നിര്‍മാതാവായ നവീനെ ഭാവന വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം സിനിമയില്‍ സജീവ മെല്ലെങ്കിലും സമൂഹ.മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന കിടിലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ വലിയ സ്വീകാരിതയും ലഭിക്കാറുണ്ട്.

Noora T Noora T :