‘രത്നം പോലെയും വജ്രം പോലെയും തിളക്കമുള്ളവൾ’ ചിത്രങ്ങൾ പകർത്താൻ ഫോണിലെ ഫിൽറ്റേഴ്സിന്റെ ആവശ്യമില്ല; വിഘ്നേഷ് പകർത്തിയ ചിത്രങ്ങൾ ഞെട്ടിച്ചു

അവധിക്കാലം ആഘോഷിക്കാൻ ബാഴ്സലോണയിലേക്ക് തിരിച്ചിരിക്കുകയാണ് നയൻതാരയും വിഘേനേഷ് ശിവനും. രണ്ടുദിവസം മുൻപാണ് സ്പെയിനിലേക്ക് ഇരുവരും പറന്നത്. “തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു,” എന്നാണ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇപ്പോഴിതാ ബാഴ്സലോണയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷ് ശിവൻ. നയൻതാരയുടെ ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ച വരികളാണ് ശ്രദ്ധ നേടുന്നത്.

രത്നം പോലെയും വജ്രം പോലെയും തിളക്കമുള്ളവൾ എന്നാണ് നയൻതാരയെ വിഘ്നേഷ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ പകർത്താൻ ഫോണിലെ ഫിൽറ്റേഴ്സിന്റെ ആവശ്യമില്ലെന്നും ഹാഷ് ടാഗിൽ വിഘ്നേഷ് സൂചിപ്പിക്കുന്നു.

ജൂൺ 9 നാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് പുറത്തുള്ള മഹാബലിപുരത്ത് വെച്ച്‌ ഇരുവരും വിവാഹ ചടങ്ങുകൾ നടത്തിയിരുന്നു. രജനികാന്ത്, ഷാരൂഖ് ഖാൻ, അജിത് കുമാർ, വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്ത

അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.

Noora T Noora T :