ഫൈനലില്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോ വിവാദത്തെ കുറിച്ച് സ്വാസിക

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് സ്വാസിക വിജയ്. നടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ റിയാലിറ്റി ഷോ ഫൈനലിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടി. ഫൈനലില്‍ ഫസ്റ്റ് െ്രെപസ് സമ്മാനം കിട്ടാത്തതിനെ തുടര്‍ന്ന് ശൈത്യ സന്തോഷും അമ്മ ഷീന സന്തോഷും ഇറങ്ങിപ്പോയി. ഫൈനലില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് കിട്ടിയത്. സമ്മാനം നിരസിച്ചാണ് ഇവര്‍ വേദി വിട്ടത്. തങ്ങളെ കോമാളിയാക്കിയെന്നും പിന്നീടവര്‍ ആരോപിച്ചു. ഇതേക്കുറിച്ചാണ് നടി സംസാരിക്കുന്നത്.

‘നമ്മളും യൂത്ത് ഫെസ്റ്റിവലിനൊക്കെ പങ്കെടുത്തതാണ്. അങ്ങോട്ട് കുറേ പൈസയൊക്കെ പോകും. സബ് ജില്ലയിലും റെവന്യൂവിലും നന്നായി കളിച്ചാലും സ്‌റ്റേറ്റ്‌സില്‍ കളിക്കുമ്പോള്‍ കിട്ടില്ല. എന്ന് വെച്ചിട്ട് കിട്ടുന്ന സെക്കന്റ് െ്രെപസ് വേണ്ടെന്ന് വെച്ച് ഫസ്റ്റ് കിട്ടയവരെ കുറ്റം പറയുന്നതുമല്ല ശരി. ഇവര്‍ക്കെന്താണ് മനസിലാകാത്തത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല’.

ഏതൊരു റിയാലിറ്റി ഷോയിലും ഫിനാലെയില്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നു എന്ന് നോക്കിയാണ് ഫസ്റ്റ് െ്രെപസ് കൊടുക്കുന്നത്. ഫിനാലെ റൗണ്ടില്‍ അവര്‍ക്ക് ലഭിച്ച മാര്‍ക്ക് കുറവാണ്. ഞാനടക്കമുള്ളവര്‍ അവരെ വലിയ രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരെ കണ്ട് പഠിക്കണമെന്ന് മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്. എന്ത് ടാസ്‌ക് കൊടുത്താലും ചെയ്യും. ഇവര്‍ ജയിക്കുമെന്ന് എനിക്കും പ്രതീക്ഷയുണ്ടായിരുന്നു.

ഫൈനലില്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ടെന്നും സ്വാസിക പറയുന്നു. ഒരുവര്‍ഷം ആ സ്‌റ്റേജ് തൊട്ട് തൊഴുത് ഡാന്‍സ് ചെയ്തു. ആ അമ്മയുടെ അരങ്ങേറ്റം ആ സ്‌റ്റേജിലാണ് നടന്നത്. ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ആ സ്‌റ്റേജിലുണ്ടായി. അവരുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഒത്തിരി നല്ല ഓര്‍മകള്‍ സമ്മാനിച്ച സ്‌റ്റേജാണെന്ന് അഞ്ച് മിനുട്ട് മുമ്പ് പറഞ്ഞതാണ്. അഞ്ചാമത്തെ സ്ഥാനം കിട്ടിയപ്പോള്‍ ഇതേ ആള്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. ഒരു കലാകാരനും കലാകാരിയും അത് ചെയ്യാന്‍ പാടില്ലാത്തതാണ്’ എന്നും സ്വാസിക പറയുന്നു.

ഒരു വര്‍ഷം തങ്ങള്‍ ഇതിനായി കഷ്ടപ്പെട്ടു, പക്ഷേ അവസാന ഒരു ദിവസത്തെ പെര്‍ഫോമന്‍സ് വെച്ച് തങ്ങളെ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയെന്നാണ് ശൈത്യയും അമ്മയും പറഞ്ഞിരുന്നത്. തങ്ങളുടെ കഷ്ടപ്പാടിന് അഞ്ചാം സ്ഥാനം അല്ല കിട്ടേണ്ടത് എന്ന ബോധ്യം കൊണ്ട് ഇരുവരും ആ സമ്മാനം നിരസിച്ചിരുന്നു. സൂപ്പര്‍ അമ്മയും മകളും എന്ന റിയാലിറ്റി ഷോയിലാണ് ഇരുവരും പങ്കെടുത്തത്.

ഒന്നാം സ്ഥാനം ഉറപ്പിച്ച് തന്നെയായിരുന്നു ഓരോ പെര്‍ഫോമന്‍സും. എന്നാല്‍ ചാനലുകാര്‍ വെറും കോമാളിയാക്കി കളഞ്ഞുവെന്നാണ് ഇരുവരും പറയുന്നത്. ചാനലുകാര്‍ക്ക് തങ്ങളുടെ കോമഡിയും എന്റെ കരച്ചിലും ഒക്കെ വേണമായിരുന്നു റീച്ച് കൂട്ടാന്‍ എന്നാണ് ഷീന പറയുന്നത്. സൂപ്പര്‍ അമ്മയും മകളുമെന്ന് പറഞ്ഞിട്ട് നടന്നത് മുഴുവന്‍ ഡാന്‍സ് റിയാലിറ്റി ഷോയാണ്.

ഡാന്‍സ് അറിയാത്തൊരാള്‍ ഇതിന് അര്‍ഹയല്ലെന്ന് പറഞ്ഞാണ് ട്രോഫി വേണ്ടെന്ന് വെച്ചത്. കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാല്‍ ശൈത്യയ്ക്ക് അവസരം കിട്ടുന്നത് കുറവാണെന്നും ഷീന പറഞ്ഞിരുന്നു.

ഓഡീഷന്‍ കഴിയുമ്പോള്‍ കോമഡി ക്യാരക്ടര്‍ ചെയ്യുന്നയാളായതിനാല്‍ ഇത് ചെയ്യാനാവുമോയെന്ന് തോന്നുന്നില്ലെന്നാണ് പലരും പറയാറുള്ളത്. കോമഡി തന്നെയേ ചെയ്യൂയെന്നൊന്നുമില്ല. ഏത് തരം ക്യാരക്ടര്‍ വേണമെങ്കിലും ചെയ്യാനാവുമെന്നും അമ്മയും മകളും പറഞ്ഞിരുന്നു.

വിവിധ റിയാലിറ്റി ഷോകളിലൂടെയും ഉപ്പും മുളകിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ശൈത്യ സന്തോഷ്. ചാനല്‍ പരിപാടികളില്‍ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ. നൃത്തത്തിലൂടെയായാണ് താരം അഭിനയമേഖലയിലേക്ക് എത്തിയത്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ശൈത്യ അഭിഭാഷക കൂടിയാണ്.

Vijayasree Vijayasree :