പ്രണയം പൂവണിയുന്നു, നടി നിത്യാമേനോൻ വിവാഹിതയാകുന്നു, വരൻ മലയാളത്തിലെ പ്രമുഖ നടൻ

നടി നിത്യാമേനൻ വിവാഹിതയാകുന്നു. വരൻ മലയാളത്തിലെ പ്രമുഖ നടനാണെന്നാണ് റിപ്പോർട്ടുകൾ. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വരന്റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളായുള്ള പ്രണയബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നാണ് വിവരം.ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പ്രചാരണങ്ങളുണ്ട്. നടിയുടെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്. വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.

വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനനാണ് നായിക. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ,തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി ഭാകളിൽ അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :