എത്ര പെട്ടന്നാണ് സമയം ക‍ടന്നു പോയത്…ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നു; മകൾ ബിരുദം നേടിയ സന്തോഷം പങ്കിട്ട് ആശ ശരത്

മലയാളികളുടെ പ്രിയ നടിയാണ് ആശ ശരത്. നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ നിന്നാണ് ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്. മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം താരം തന്റെ അഭിനയ മികവ് പ്രകടിപിച്ചു കഴിഞ്ഞു. താരത്തെ പോലെ തന്നെ മകളെയും പ്രേക്ഷകർക്ക് സുപരിചിതമാണ്.

ഇപ്പോഴിതാ മകൾ ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് മകൾ കീർത്തന ബിരുദം കരസ്ഥമാക്കിയത്. മകളുടെ ബിരുദ ദാനചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത ചിത്രങ്ങളും ആശ ശരത് ആരാധകർക്കായി പങ്കുവച്ചു.

‘‘എത്ര പെട്ടന്നാണ് സമയം ക‍ടന്നു പോയത്. ഇപ്പോൾ നീ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നു. എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ’’, മകൾ കീർത്തനയുടെ ബാല്യകാലചിത്രവും ബിരുദദാന ചടങ്ങിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു കൊണ്ട് ആശ ശരത് കുറിച്ചു.

കോവിഡ് ലോക്ഡൗണിൽ യൂണിവേഴ്സിറ്റിയും ഹോസ്റ്റലും അടച്ചു പൂട്ടിയപ്പോൾ കാനഡയിൽ അകപ്പെട്ടു പോയ കീർത്തനയെക്കുറിച്ചുള്ള ആശങ്കകൾ ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു. രണ്ടു പെൺകുട്ടികളാണ് ആശ ശരത്തിനുള്ളത്. മൂത്തമകൾ ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മനോജ കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും ഉത്തര ചുവടു വച്ചിരുന്നു.

Noora T Noora T :