ഇന്റർവ്യൂന് പോയപ്പോൾ കണ്ടുമുട്ടിയ അവതാരകയെ പ്രണയിച്ച് ജീവിത സഖിയാക്കി നരേൻ ആ പ്രണയകഥ ഇങ്ങനെ!

മലയാളികളുടെ പ്രിയതാരമാണ് നരേൻ. 2005 ൽ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ നരേന്‍ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം നിരവധി സിനിമകളാണ് ഇതിനോടകം സിനിമാസ്വാദകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. തമിഴ് ഉൾപ്പടെയുള്ള സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനാണ്. നായകനായും വില്ലനായുമെല്ലാം താരം കയ്യടി നേടിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ വിക്രം സിനിമയിലും പ്രധാന വേഷങ്ങളിലൊന്നില്‍ നരേന്‍ എത്തിയിരുന്നു.

.ഇപ്പോഴിതാ, തന്റെ പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് നരേൻ.പ്രമുഖ മാധ്യമത്തിന്റെ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജുവിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും നരേൻ സംസാരിച്ചത്. നരേന്റെ വാക്കുകൾ ഇങ്ങനെ.

സിനിമയിൽ എത്തിയ ശേഷമായിരുന്നു നരേന്റെ വിവാഹം. മഞ്ജു ഹരിദാസിനെയാണ് നരേൻ ജീവിത പങ്കാളിയാക്കിയത്. 2007 ൽ ആയിരുന്നു ഇവരുടെ വിവാഹം. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ഇവർക്ക് 14 വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. അടുത്തിടെ താൻ വീണ്ടും അച്ഛനാവാൻ ഒരുങ്ങുന്ന വിവരം നരേൻ പങ്കുവച്ചിരുന്നു

‘2005ൽ ആണ് മഞ്ജുവിനെ പരിചയപ്പെട്ടത്. ഞാൻ ‘അച്ചുവിന്റെ അമ്മ’യിൽ അഭിനയിച്ച കാലം. കൈരളിയിൽ ഒരു ഇന്റർവ്യൂന് പോയി. മഞ്ജു അവിടെ ‘സിങ് ആൻഡ് വിൻ എന്ന പരിപാടിയുടെ അവതാരകയായിരുന്നു. കുറച്ച് ആരാധകരൊക്കെ മഞ്ജുവിനും ഉണ്ട്. അവിടെ വച്ചാണ് മഞ്ജുവിനെ കണ്ടത്. അഭിമുഖം കഴിഞ്ഞ് ഞാൻ തൃശൂരേക്കു മടങ്ങുമ്പോൾ സണ്ണി എന്ന സുഹൃത്തു വിളിച്ചു. ‘സുനിൽ ഇപ്പോൾ കൈരളിയിൽ പോയിരുന്നു അല്ലേ? നരേന്റെ യഥാർത്ഥ പേര്).

എന്റെ ഫ്രണ്ട് മഞ്ജു ഉണ്ട് അവിടെ ഉണ്ട്. മഞ്ജു പറഞ്ഞു തന്നെ കണ്ടെന്ന്,”ആഹ്, മഞ്ജു, ഞാൻ കണ്ടിരുന്നു. നല്ല കുട്ടിയാണല്ലോ.’ ‘മഞ്ജുവിനെ നീ കണ്ടിട്ടില്ലേ? എന്റെ വീട്ടിൽ എപ്പോഴും വരാറുണ്ടല്ലോ, മഞ്ജുവും സണ്ണിയേട്ടനും കോഴിക്കോട്ടുകാരാണ്. ഞാൻ പലതവണ ആ വീട്ടിൽ പോയിട്ടുണ്ട്. സംഗീതവുമായി ബന്ധപ്പെട്ട് പല കലാകാരന്മാർ വരുന്ന വീടാണ്. മഞ്ജുവിനെ കണ്ടതായി ഓർക്കുന്നില്ലായിരുന്നു,’

‘മഞ്ജു ഇപ്പോൾ എന്നെ വിളിച്ചു ചോദിച്ചു. ‘ഇതാണോ സണ്ണിയേട്ടൻ പറഞ്ഞ സുനിൽ ഇയാളൊരു പാവമാണല്ലോ. ഇയാളൊക്കെ സിനിമയിൽ എന്താ ചെയ്യാൻ പോകുന്നത്’ എന്ന്. ഞാൻ സണ്ണിയേട്ടന്റെ കയ്യിൽ നിന്ന് മഞ്ജുവിന്റെ നമ്പർ വാങ്ങി, മഞ്ജുവിന്റെ പരിപാടി കണ്ട്, പ്രേക്ഷകനെന്ന വ്യാജേന ഞാൻ വിളിച്ചു. കോട്ടയത്ത് ഒരു എസ്റ്റേറ്റ് ഉടമയാണെന്ന് കളവു പറഞ്ഞു. ഞാൻ എന്തൊക്കെയോ സംസാരിച്ചു. അപ്പുറത്തുനിന്ന് പ്രതികരണമൊന്നുമില്ല. കുറെ കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. ‘നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയൂ.

”അല്ല, ഇതെത്ര ദൂരം പോകും എന്നു നോക്കട്ടെ’. ‘ഏഹ്?’ ഞാനൊന്നു പതറി. ‘നോക്കൂ, ഞാൻ മുഖം മറക്കുമായിരിക്കും. പക്ഷേ, ശബ്ദം ഓർമയിൽ നിൽക്കും. നമ്മൾ ഇപ്പോൾ കണ്ടതല്ലേയുള്ളൂ.’ എന്ന് ചോദിച്ചു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ദിവസം മഞ്ജു എന്റെ വീട്ടിൽ വന്നു. അത് ഞങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ കൂടിക്കാഴ്ചയായിരുന്നു. വീട്ടിൽ വച്ചാണ് ഞാൻ മഞ്ജുവിനോട് ഇഷ്ടം വെളിപ്പെടുത്തിയത്,’

‘മഞ്ജു ഒന്നും പറഞ്ഞില്ല. പക്ഷേ, പോകാൻ നേരത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങി. ഞങ്ങളൊക്കെ ഞെട്ടി. മഞ്ജു പോയപ്പോൾ ഞാൻ അമ്മയോടു പറഞ്ഞു, ‘അമ്മേ, മിക്കവാറും ഈ കുട്ടിയെയായിരിക്കും ഞാൻ വിവാഹം കഴിക്കുന്നത്. അച്ഛനും അമ്മയും കോഴിക്കോട്ട് പോയി മഞ്ജുവിന്റെ അച്ഛനമ്മമാരെ കണ്ടു. മഞ്ജുവിന്റെ അമ്മ ഗുരുവായൂരപ്പൻ കോളജിൽ പ്രിൻസിപ്പൽ ആയിരുന്നു. അച്ഛൻ ക്രിസ്ത്യൻ കോളജിലും, അവർ നാലു മക്കളാണ്. ഒരു നടനുമായുള്ള വിവാഹം അവർക്ക് ഇഷ്ടപ്പെടുമോ എന്നു സംശയം ഉണ്ടായിരുന്നു. പക്ഷേ, അവർ എതിർത്തില്ല,’ നരേൻ പറഞ്ഞു.

AJILI ANNAJOHN :