ചമയമഴിച്ച് ഓർമകളുടെ അമരത്തിലേക്ക് മുരളി യാത്രയായിട്ടു പത്ത് വർഷം!

മലയാള സിനിമ ലോകത്തിനു ,നാടക, ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളിലും എന്നും അഹങ്കാര സ്വത്താണ് നടന്‍ മുരളി. .മലയാളികൾക്ക് സിനിമ ലോകത്തിനു നഷ്ട്ടപെട്ട് പോയ വസന്തൽക്കാലമാണ് . മുരളിയുടെ യാത്രയിൽ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ നിന്നും മണ്മറഞ്ഞു പോയിട്ടില്ല .ആകാശദൂതിലെ ജോണിയെയും , അമരത്തിലെ കൊച്ചുരാമനെയും,ആധാരത്തിലെ ബാപ്പുട്ടിയെയും ,ചമയത്തിലെ എസ്തപ്പാനെയും ,വെങ്കലത്തോട്ടിലെ ഗോപാലനെയും മലയാളികൾ ഒരിക്കലും മറക്കാനിടയില്ല . കഥാപാത്രങ്ങൾ എന്നും മുരളിയുടെ കയ്യിൽ ഭദ്രമായിരുന്നു .

കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാര്‍ഷികകുടുംബത്തില്‍ വെളിയം കുടവട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മുതിര്‍ന്ന മകനായി 1954 മേയ് 25- ന് അദ്ദേഹം ജനിച്ചു. കുടവട്ടൂര്‍ എല്‍.പി. സ്‌കൂള്‍, തൃക്കണ്ണമംഗലംഎസ്‌.കെ.വി.എച്ച്‌.എസ്‌, ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു. അതിനു ശേഷം മുരളി നാടക വേദിയില്‍ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു.

കുടവട്ടൂര്‍ എല്‍.പി. സ്കൂളില്‍ വെച്ചാണ് മുരളിയുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് . തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്‌.എസ്. ആണ് മുരളി പഠിച്ച മറ്റൊരു സ്കൂള്‍. പ്രീഡിഗ്രിക്കു തിരുവനന്തപുരത്തും ഡിഗ്രി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലാണ് മുരളി പഠിച്ചത്. കോളജില്‍വച്ച്‌ എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം . പിന്നീട് തിരുവനന്തപുരം ലാ അക്കാദമിയില്‍ എല്‍.എല്‍.ബി. പാസായി. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ളാര്‍ക്കായും പിന്നീട് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയ രംഗത്തേക്ക് കടന്നു .

കുടവട്ടൂര്‍ എല്‍.പി. സ്കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സ്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്റ്റേജിലെത്തുന്നത്. തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി, 1999-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഭരത് ഗോപി മുരളിയെ നായകനാക്കി ‘ഞാറ്റടി’ എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയിരുന്നില്ല . തുടര്‍ന്ന് അപ്രതീക്ഷിതമായി ‘അരവിന്ദന്റെ ചിദംബരം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ‘ഹരിഹരന്റെ പഞ്ചാഗ്നി’യാണ് ആദ്യം റിലീസായ ചിത്രം.

ജീവിതത്തിന്റെ അവസാന പത്തുവര്‍ഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി, തന്റെ 55-ആം വയസ്സില്‍ 2009 ഓഗസ്റ്റ് 6- ന് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെ പി.ആര്‍.എസ്. ആശുപത്രിയില്‍ വെച്ച്‌ മരണമടഞ്ഞു . മൃതദേഹം തിരുവനന്തപുരത്തും കൊട്ടാരക്കരയിലും അരുവിക്കരയിലുമുള്ള വീടുകളിലും വി.ജെ.ടി. ഹാളിലും പൊതുദര്‍ശനത്തിനു വെചു .അതിനു ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അരുവിക്കരയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അമ്മാവന്റെ മകളായ മിനി എന്ന് വിളിക്കുന്ന ഷൈലജയാണ് ഭാര്യ. കാര്‍ത്തികയാണ് ഏക മകള്‍ .

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് (2002),മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നാലു തവണ-ആധാരം(1992), കാണാക്കിനാവ് (1996), താലോലം(1998), നെയ്ത്തുകാരന്‍‍(2002).മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് -അമരം(1990),വീരാളിപ്പട്ട്,പ്രണയകാലം (2008)മരിക്കുമ്ബോള്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു അദ്ദേഹം .

actor Murali’s 10th death anniversary

Sruthi S :