ആലപ്പുഴയിലെ ജലക്ഷാമം, സഹായഹസ്തവുമായി നടൻ മമ്മൂട്ടി

മലയാളികളുടെ സ്വകര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി . ഇപ്പോഴിതാ ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയിൽ സഹായഹസ്തം പരുക്കിയിരിക്കുകയാണ് നടൻ മമ്മൂട്ടി. കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഇടങ്ങളിൽ മമ്മൂട്ടിയുടെ ചാരിറ്റബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയർ വെള്ളമെത്തിച്ചു. തൃശ്ശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് ജലവിതരണം. പ്രദേശത്ത് ജലവിതരണം മുടങ്ങിയെന്ന മാതൃഭൂമി ന്യൂസ് വാർത്തയേത്തുടർന്നാണ് മമ്മൂട്ടിയുടെ ഇടപെടൽ.

കഴിഞ്ഞ 12 ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങൾ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നതുവരെ കുടിവെള്ളം വിതരണം ചെയ്യാനാണ് കെയർ ആൻഡ് ഷെയറിന്റെ ശ്രമം. പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത കണ്ട മമ്മൂട്ടി സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹിനെ വിളിച്ചുപറയുകയായിരുന്നുവെന്ന് സി.പി. ട്രസ്റ്റ് ഭാരവാഹി നിസാബ് പറഞ്ഞു.

സാലിഹിന്റെ നിർദേശം അനുസരിച്ച് ഉടൻ തന്നെ ആലപ്പുഴയിലെത്തി മാധ്യമവുമായി ബന്ധപ്പെടുകയും ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നെന്നും അ​ദ്ദേഹം പറഞ്ഞു. സന്നദ്ധ സേവന രം​ഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കോയർ ആൻഡ് ഷെയർ നടത്തിവരുന്നത്.

AJILI ANNAJOHN :